ലണ്ടന്‍:യുകെയില്‍ മലയാളി ദമ്പതികളുടെ കൈക്കുഞ്ഞ് അസുഖം മൂലം മരിച്ചു.കേംബ്രിഡ്ജിനടുത്തുള്ള ഇപ്‌സ്വിച്ചിനു സമീപം ഫെലിസ്റ്റോയില്‍ താമസിക്കുന്ന കോട്ടയം മറ്റക്കര സ്വദേശി കല്ലിടിയ്ക്കല്‍ ജയ്‌മോന്‍സ്മിത ദമ്പതികള്‍ക്കു ജനിച്ച ആല്‍ബര്‍ട്ട് എന്ന ആണ്‍കുഞ്ഞാണു മരിച്ചത്. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് കുട്ടിയുടെ മരണം. രോഗം മൂര്‍ച്ഛിച്ചതിനെത്തുര്‍ന്നു കഴിഞ്ഞ ശനിയാഴ്ച മുതല്‍ കുഞ്ഞ് ആഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഏതാനും ദിവസം മുമ്പ് ചിക്കന്‍പോക്‌സ് രോഗം പിടിപെട്ട കുഞ്ഞിന് ഇതു കുറഞ്ഞതിനു തൊട്ടുപിന്നാലെയാണു പെട്ടെന്ന് അണുബാധയുണ്ടായതും മെനിഞ്ചൈറ്റിസായി മാറിയതും.

കുഞ്ഞുപിറന്ന് രണ്ടാഴ്ചയ്ക്കകം പിതാവ് ജയ്‌മോനും മൂത്ത കുട്ടിക്കും ചിക്കന്‍പോക്‌സ് വന്നിരുന്നു. ഇതിനുശേഷമാണു പിഞ്ചുകുഞ്ഞിനു രോഗം പിടിപെട്ടത്. ഇതു കുറഞ്ഞുവരുന്നതിനിടെയാണു കൂടുതല്‍ അവശത അനുഭവപ്പെട്ടു തുടങ്ങിയതും മെനിഞ്ചൈറ്റിസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതും. രണ്ടുവര്‍ഷം മുമ്പാണ് ജയ്‌മോനും കുടുംബവും ബ്രിട്ടനിലെത്തിയത്. അല്‍ഫോന്‍സ (6), ആന്‍ഡ്രൂസ് (3) എന്നിവരാണ് മറ്റു മക്കള്‍. മൃതദേഹം കേംബ്രിഡ്ജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വരുന്ന മൂന്നുദിവസം ബ്രിട്ടനില്‍ അവധിയായതിനാല്‍ ചൊവാഴ്ചയെ അനന്തര നടപടികള്‍ പൂര്‍ത്തിയാകൂ. സംസ്‌കാര തീയതിയും മറ്റും പീന്നീടു തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here