തിരുവനന്തപുരം: ഓണക്കാലമാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളവും ഓണസദ്യയും പതിവാണ്. പക്ഷെ ഇക്കുറി കാര്യങ്ങള്‍ മാറിമറിയുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിക്കഴിഞ്ഞു. ജോലി സമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂക്കളമിട്ട് സമയം കളയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് . ജോലി സമയമത്തിന് മുമ്പ് പൂക്കളമിടുന്നതില്‍ തെറ്റില്ല.

ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങള്‍ ആക്കാന്‍ അനുവദിക്കില്ല. ഓണസമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധാരാളം അവധിയുണ്ട്. സാധനങ്ങള്‍ സീറ്റില്‍ ഇരുന്ന് വാങ്ങേണ്ടതില്ല. പുറത്ത് പോയി വാങ്ങാവുന്നതേയുള്ളൂ.ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനം കാര്യങ്ങള്‍ക്കായി ചെന്നാല്‍ ആഘോഷങ്ങളാണ് കണ്ടിരുന്നത്. സേവനം കൃത്യമായി ജനങ്ങള്‍ക്ക് ലഭിക്കണമെന്നതിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here