യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്: ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട് ഇടവകള്‍ ഒന്നാകുന്ന അനുഗ്രഹീത ഒത്തുചേരലിനാണ് സെപ്റ്റംബര്‍ 4-ാം തീയ്യതി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പാര്‍ക്ക്ഹില്‍ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.

കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സെന്റ് ഗ്രിഗോറിയോസിന്റെ നാമത്തില്‍ സ്ഥാപിതമായ രണ്ടു ഇടവകകള്‍ ആണ് ദൈവീക പദ്ധതിപ്രകാരം ഒന്നാകുന്നത്. റവ.ഫാ. ദിലീപ് ചെറിയാന്‍ വികാരിയായിരിക്കുന്ന സെന്റ്. ഗ്രിഗോറിയോസ്, അണ്ടര്‍ഹില്‍ ചര്‍ച്ച്, റവ.ഫാ. നൈനാന്‍ ടി ഈശോ വികാരിയായിട്ടുള്ള സെന്റ്. ഗ്രിഗോറിയോസ് ചര്‍ച്ച്, പാര്‍ക്ക്ഹിലിനോട് സംയോജിക്കുന്ന ആ മഹത്ദിനത്തെ ധന്യമാക്കുവാന്‍ നിങ്ങള്‍ ഏവരുടേയും സാന്നിധ്യം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സെപ്റ്റംബര്‍ നാലാം തീയതി ഇടവക മെത്രാപ്പോലീത്താ  സക്കറിയാ മാര്‍ നിക്കോളവോസ് തിരുമേനിയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ 8.30 amന് പ്രഭാത നമസ്‌കാരവും അതെ തുടര്‍ന്ന് വി.കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.

അതിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സഭാ നേതൃത്വത്തിന്റെ വിവിധ പ്രതിനിധികളും, സാമൂഹ്യ സംഘടനാ നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുക്കും.

ഭീന്നിക്കുന്നതിനേക്കാള്‍ ഒന്നിക്കുന്നത് ശ്രേഷ്ഠമായി കാണുന്ന ഇടവക മെത്രാപ്പോലീത്താ ഹിസ് ഗ്രേസ് സക്കറിയാ മാര്‍ നിക്കോളവാസ് തിരുമേനിയുടെ ദീര്‍ഘവീക്ഷണവും, പ്രോത്സാഹനവുമാണ് ഈ യോജിപ്പിന് കൂടുതല്‍ കരുത്തേകിയത്. 

ഇടവക വികാരിമാരോടൊപ്പം രണ്ട് ഇടവകയില്‍ നിന്നും ഒരു കൂട്ടം കമ്മറ്റി മെമ്പേഴ്‌സ് അതിനായി അക്ഷീണം പ്രയത്‌നിച്ചു. സെന്റ് ഗ്രിഗോറിയോസ് പാര്‍ക്ക്ഹിലില്‍ നിന്ന് സെക്രട്ടറി ഷൈനി ഷാജന്‍, ട്രസ്റ്റി  അബ്രഹാം ഇട്ടി, സാജന്‍ മാത്യൂ, സുനില്‍ എണ്ണശേരിൽ, എം.വി. മാര്‍ക്കോസ്, ഷാജി വര്‍ഗീസ്, ഫിലിപ്പോസ് മാത്യു എന്നിവരും, സെന്റ് ഗ്രിഗോറിയോസ് അണ്ടര്‍ഹില്ലില്‍ നിന്ന് സെക്രട്ടറി വര്‍ഗീസ് ജി മാമ്പള്ളില്‍, ട്രസ്റ്റി  ചാക്കോ ടി ഈശോ, റജി ഫിലിപ്പ്, ജേക്കബ് അലക്‌സ്, കെ.സി.കുര്യന്‍, സക്കറിയ ജോര്‍ജ്, മേഴ്‌സി പുത്തന്‍വീട്ടില്‍, ഷെറിന്‍ കുര്യന്‍ എന്നിവരോടൊപ്പം ഇരു ഇടവകയിലേയും സഭാ മക്കള്‍ മുഴുവന്‍ പേരുടേയും ആത്മാര്‍ത്ഥമായ സഹകരണമാണ് ഈ യോജിപ്പിന് അനുഗ്രഹമായത്.

ശുദ്ധന്‍മാരും, ശുദ്ധമതികളും ഈ നല്ല മാതൃകയെ വാഴ്ത്തി അനുഗ്രഹിക്കട്ടെ. അതോടൊപ്പം നിങ്ങള്‍ ഏവരുടേയും പ്രാര്‍ത്ഥനയും സാന്നിധ്യവും അതിനായി പ്രതീക്ഷിക്കുന്നു.

ഷൈനി ഷാജന്‍ ജോര്‍ജ്‌

സെക്രട്ടറി സെന്റ് ഗ്രിഗോറിയോസ് ഓ.സി. പാര്‍ക്ക്ഹില്‍

PIC2 PIC3 PIC4

LEAVE A REPLY

Please enter your comment!
Please enter your name here