തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്തിരിക്കുന്ന തൊഴില്‍ പ്രതിസന്ധി കേരളത്തെ ഭയപ്പെടുത്തുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചശേഷം ആദ്യമായി ഈ വര്‍ഷം കേരളത്തിലേക്കുള്ള പണമയക്കലില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. എന്‍.ഡി.ടി.വിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ജി.ഡി.ബിയില്‍ 35% വും ഗള്‍ഫില്‍ നിന്നുള്ള പണമാണ്. എണ്ണവിലയിടിവിനെ തുടര്‍ന്ന് സൗദി പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായിരുന്നു. ഇതില്‍ വലിയൊരു വിഭാഗം കേരളീയരായിരുന്നു.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ ആദ്യമായി 2015-2016 കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞെന്നും തോമസ് ഐസക്ക് പറയുന്നു. തൊഴില്‍ നഷ്ടപ്പെട്ട് ഇന്ത്യക്കാര്‍ നാട്ടിലേക്കു തിരിച്ചുവന്നാല്‍ അത് കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതില്‍ ബാധിക്കും. ഗള്‍ഫില്‍ നിന്നുള്ള പണം ഇല്ലാതാവുന്നു എന്നതിനര്‍ത്ഥം സംസ്ഥാനത്തിനകത്തെ തൊഴില്‍ സാധ്യതകള്‍ കുറയുന്നു എന്നതാണ്. ഉദാഹരണമായി പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകള്‍ വലിയൊരളവില്‍ ഗള്‍ഫില്‍ നിന്നുളള പണത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

‘ഈ അവസ്ഥയെ നേരിടാന്‍ ഞാന്‍ ബജറ്റില്‍ ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതുവഴി കേരളത്തിന്റെ വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here