കൊച്ചി: കള്ളന്‍ കപ്പലില്‍ത്തന്നെയെന്നതിനു കൊച്ചി വിമാനത്താവളത്തില്‍ ഒരു തിരുത്ത്. കള്ളന്‍ വിമാനത്തില്‍ത്തന്നെയോ എന്നാണ് മസ്‌കത്തില്‍ നിന്നു ജന്മനാട്ടിലെത്തിയ പാലക്കാട് സ്വദേശിയുെ സംശയം.കഴിഞ്ഞ ദിവസം വൈകിട്ട് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശി ആര്‍. രാധാകൃഷ്ണന്റെ ബാഗിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. സംഭവത്തെക്കുറിച്ച് സിയാല്‍ ഗ്രിവന്‍സസ് സെല്ലിലും അപ്പലേറ്റ് അതോറിറ്റിയിലും ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നെടുമ്പാശേരിയില്‍ ബാഗ് സ്വീകരിച്ചു കഴിഞ്ഞപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. മൂന്ന് ആഭരണങ്ങളാണുണ്ടായിരുന്നത്.

കവര്‍ പൊട്ടിച്ച് രണ്ടെണ്ണം മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു. ഒരെണ്ണം ബാഗില്‍ തന്നെ ഉണ്ടായിരുന്നു. ബാഗ് തുറന്ന നിലയിലായിരുന്നെന്നും ബാഗേജ് കൈകാര്യം ചെയ്യുന്നിടത്തു സിസിടിവി ഇല്ലാത്തതിനാല്‍ എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് വിമാനക്കമ്പനി അധികൃതര്‍ വിശദീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here