കൊച്ചി: കുറേ നാള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നായികയാവും. പിന്നെ കുടുംബവുമായി അമേരിക്കയിലേക്കു ചേക്കേറും. ഒടുവില്‍ വിവാഹമോചനം നേടി നാട്ടിലേക്ക് തിരിച്ചെത്തും. മലയാള സിനിമയിലെ നായികമാരുടെ ഈ പതിവുജീവിത കഥ ഏറ്റവുമൊടുവില്‍ അഭിനയിച്ചുതീര്‍ക്കുന്നത് അമരം സിനിമയിലെ മുത്തായി മലയാളികളുടെ മനസില്‍ ഇടം നേടിയ മാതുവാണ്.
മികച്ച കഥാപാത്രങ്ങളിലൂടെ അഭിനയകലയ്ക്ക് മാതു പുതിയ നിര്‍വചനം നല്‍കിയ മാതു വിവാഹമോചനത്തിനുശേഷം അമേരിക്കയില്‍ താമസിക്കുകയായിരുന്നു. പതിനഞ്ചു വര്‍ഷം മമ്പാണ് ഡോ.ജേക്കബിനെ വിവാഹംചെയ്ത മാതു അമേരിക്കയിലേക്ക് പറന്നത്. എന്നാല്‍ 2012 ല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വിവാഹമോചനത്തിലെത്തിച്ചു. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതാണ് വേര്‍പിരിയാന്‍ കാരണമായി നടി പറയുന്നത്. വിവാഹമോചിതയായ ശേഷം മാതു അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. 12, 9 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍ മാതു. തമിഴ്‌നാട് സ്വദേശിനിയായ മാതു കന്നട ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. അമരത്തിലെ മുത്താണ് മാതുവിന് ബ്രേക്കായത്. അവസരം കിട്ടിയാല്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്നാണ് മാതു പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here