വാഷിംടണ്‍: ഉറിയില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ നടത്തിയ മിന്നലാക്രമണത്തില്‍ 17 ഇന്ത്യന്‍ സൈനികര്‍ മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍  അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ തകര്‍ക്കുകയും 38 ഭീകരെ വധിക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യം നടത്തിയ അവകാശവാദം അംഗീകരിക്കുന്നില്ലെന്ന് യു.എസ് വ്യക്തമാക്കി

യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സ്‌പോക്ക്‌സ് പേഴ്‌സണല്‍ ജോണ്‍ കാര്‍ബിയാണ് സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എവിവ അവകാശവാദം അംഗീകരിക്കാതെ തള്ളികളയുന്നതായി പ്രസ്താവനിറക്കിയത്.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനെതിരെ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നതായും സ്‌പോക്ക് പേഴ്‌സണല്‍ ജോണ്‍ കിര്‍ബി വാഷിംഗ്ടണില്‍ ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടേയും നീക്കങ്ങള്‍ അമേരിക്ക സസൂഷ്മം നിരീക്ഷിക്കുന്നെണ്ടന്നും കിര്‍ബി പറഞ്ഞു.

പാക്കിസ്ഥാന്‍ ഇന്ത്യയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന അവകാശവാദം നിഷേദിച്ചതിന് പുറകെ അമേരിക്കയും ഇതേ നിലപാട് ആവര്‍ത്തിച്ചത് അമേരിക്കയുടെ പാക്കിസ്ഥാന്‍ അനുകൂല സമീപനം വ്യക്തമാക്കുന്നതാണ്.

ഇന്ത്യ, പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി എന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ട്യയുടെ അവകാശ വാദം അംഗീകരിക്കന്നതിന് തടസ്സമായി അമേരിക്ക ചൂണ്ടി കാണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here