നിങ്ങൾ വിചാരിക്കും തേർഡ് വേൾഡ് രാജ്യങ്ങളിൽ ആണ് തിരഞ്ഞെടുപ്പു  ദുർനടപടികൾ  നടക്കുന്നതെന്ന് ? ഈ അടുത്ത ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ നോക്കുക ” Project Veritas Action” എന്ന സംഘടന ഏതു രീതികളിൽ ആണു കഴിഞ്ഞ ഒരു വർഷം ആയി ഹില്ലരിയെ വിജയിപ്പിക്കുന്നതിനായ് എന്തെല്ലാം കുതന്ത്രങ്ങൾ പുറത്തെടുത്തു എന്നു വായിച്ചാൽ, ഇത്രയും നാണം കെട്ട പ്രെവർത്തികൾ ആണല്ലോ ഹില്ലരി തിരഞ്ഞെടുപ്പു യന്ത്രസംവിധാനം ശീലമാക്കിയതെന്നോർത്താൽ അഭിമാനം  ഉള്ള ആർക്കെങ്കിലും ഈ സ്ത്രീയെ സപ്പോർട്ടു ചെയ്യുവാൻ പറ്റുമോ? കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ ആളുകൾക്കു പണം നൽകി ജാഥകളിൽ കൂട്ടാറുണ്ട് എന്നു കേട്ടിട്ടുണ്ട് എന്നാൽ ഇവിടെ ഡെമോക്രാറ്റ്‌സ് കൂലി പട്ടാളത്തെ അതിക്രെമങ്ങൾക്കും ഉപയോഗിച്ചു.

ട്രംപ് തിരഞ്ഞെടുപ്പു സമ്മേളനങ്ങളിൽ പ്രതിഷേധ പ്രെകടനങ്ങളും കലാപങ്ങളും എല്ലാം നാം പലേ ന്യൂസുകളിലും കണ്ടതാണ്‌ . അന്നെല്ലാം എല്ലാവരും ട്രംബാണു ഇതിനെല്ലാം  കാരണക്കാരൻ എന്ന് വിധി എഴുതുകയും ചെയ്തു . അയാളുടെ വാ വിട്ട സംസാരങ്ങൾ ആണു ഈ അക്രമ പ്രെവർത്തികൾക്കു കാരണം എന്ന് മാധ്യമങ്ങൾ എല്ലാവരേയും പറഞ്ഞു വിഷ്വസിപ്പിച്ചു. കലാപവും അക്രമങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ ചിക്കാഗോയിൽ ഒരു സംമ്മേലനം ട്രമ്പ്   റദ്ദുചെയ്യുക വരെ ഉണ്ടായി. ബേർണി സാൻറ്റേഴ്സിനെ ഒതുക്കുന്നതിനു ഹില്ലരിയുടെ ആളുകൾ നടത്തിയ കുതധ്രങ്ങൾ നാം എല്ലാം കേട്ടറിഞ്ഞതാണ്.

ഇപ്പോൾ തെളിഞ്ഞിരിക്കുന്നു ഇതെല്ലാം സംഘടിപ്പിച്ചതു ഹില്ലരിയുടെ വാടക ഗുണ്ടകൾ ആയിരുന്നു എന്ന് . ഇവർ ഓരോ പട്ടങ്ങളിലും ഉള്ള ഹോംലെസ്സ് മനുഷ്യരേയും മനോരോഗികളേയും പണം കൊടുത്തു വശീകരിച്ചു നിര്‍ദ്ദേശങ്ങൾ നൽകി ഈ ടൌൺ ഹാൾ സമ്മേളനംഗലിലേയ്ക്ക് പറഞ്ഞുവിട്ടു. ഈ ഗുണ്ടകൾ ട്രമ്പിന്റ്റെ അനുയായികളെ മർദിച്ചു കൂടുതൽ വഷളാക്കണം എന്ന ക്രൂര നടപടികൾക്കും ഈ വാടകക്കെടുത്ത ആളുകൾക്കു  ആഹ്വാനം നൽകി .

ഈ ഹില്ലരി തിരഞ്ഞെടുപ്പു  തൊഴിലാളികൾ കൂലിക്കെടുത്ത തെരുവു മനുഷ്യരെ വേഷങ്ങൾ കെട്ടിച്ചും ട്രമ്പിനെ അനുകൂലിക്കുന്ന ചിന്നങ്ങളും നൽകി ഹാളുകളിലേയ്ക്കു പറഞ്ഞുവിട്ടു. ആരും ഇവരെ തടഞ്ഞു നിർത്താതിരിക്കുന്നതിന് . അകത്തു കടന്നു കിട്ടിയാൽ പിന്നെ ട്രമ്പ് പ്രെസംഗം തുടങ്ങും വരെ ഇവർ ശാന്തരായി ഇരിക്കും അതുകഴിഞ്ഞു എന്തെല്ലാം നടന്നു എന്നു നാം ഒട്ടനവധി മാധ്യമങ്ങളിൽ കാണുകയും വായിക്കുകയും ചെയ്തു. താൻ പാവങ്ങളേയും അവശരേയും സ്നേഹിക്കുന്ന ഒരു സ്ത്രീ എന്നു കൊട്ടി ഘോഷിച്ചു നടക്കുന്ന ഹില്ലരിയുടെ ഇരട്ട ത്താപ്പു നയം ഇവിടേയും കാണാം

എനിക്കറിയാം ഹില്ലരിയും അവരുടെ തൊഴിലാളികളും ഇതെല്ലാം നിഷേഥിക്കും എന്ന് . ഒന്നു ചിന്തിച്ചു നോക്കൂ. ഈ മുകളിൽ പറഞ്ഞ നടപടികൾ വളരെ പണം മുടക്കുള്ള കാര്യങ്ങൾ ആണ് എവിടെ നിന്നും ഈ കുതദ്രങ്ങളുടെ നടത്തിപ്പിനു   പണം കിട്ടി? എന്തായാലും ആരും സ്വന്തം കീശയിൽ നിന്നും ഒരു ചില്ലി കാശു പോലും  ഇതിനു മുടക്കില്ല. പൊതു ജനത്തെ കബളിപ്പിക്കാൻ വീണ്ടും ഹില്ലരി ശ്രെമിക്കും. ഇവർ പ്രെസിഡെൻറ്റ് ആയാൽ എന്തൊക്കെ തോന്യവാസങ്ങൾ ആയിരിക്കും കാട്ടുന്നത്?

ഒബാമ പ്രസഡിഡൻറ്റും അറ്റോർണി ജെനറൽ ഹില്ലരി അനുയായി ആയിരിക്കുന്നിടത്തോളം കാലം ഇതെല്ലാം ആരു അന്വേഷണം നടത്തും? റിപ്പബ്ലിക്കൻസ് അല്ല ഇതെല്ലാം ചെയ്തത് എന്ന കാരണത്താൽ പ്രധാന മാധ്യമങ്ങൽ അവസാനത്തെ പേജിലേ ഈ വാർത്തകൾക്കു സ്ഥാനം കൊടുക്കൂ. അമേരിക്കയിൽ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ഇതുപോലെ തരം താണ രീതികളിൽ ആണല്ലോ പ്രവർത്തിക്കുന്നതെന്നു ഓർക്കുമ്പോൾ എങ്ങിനെ ഇവർക്കു വോട്ടു ചെയ്യുന്നതിനു പറ്റും?

ബി.ജോൺ കുന്തറ, ഹ്യൂസ്റ്റൺ, ടെക്സാസ്

LEAVE A REPLY

Please enter your comment!
Please enter your name here