വി.എസ് അച്യുതാനന്ദന്റെ 93 ആം പിറന്നാള്‍ ആഘോഷമാക്കി നീലേശ്വരത്തെ ഓട്ടോ ഡ്രൈവര്‍മാര്‍. ബസ്സ്റ്റാന്‍ഡ് പരിസരത്തെ വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് മധുരം വിതരണം ചെയ്തു.
ഇവര്‍ ഇവിടെ എല്ലാ വര്‍ഷവും പിറന്നാള്‍ ആഘോഷങ്ങള്‍ നടത്താറുണ്ട്. അച്യുതാനന്ദന്റെ പൂര്‍ണകായ ചിത്രമുള്ള പിറന്നാള്‍ ആശംസകളടങ്ങിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മുന്‍പ് വി.എസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി വന്നപ്പോഴും സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോഴും ആദ്യം പ്രതിഷേധം ഉയര്‍ന്നതു ഇവിടെ നിന്നായിരുന്നു. അതോടെയാണ് ഈ ഓട്ടോ സ്റ്റാന്‍ഡ് സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയത്.

എന്നാല്‍ ഇന്ന് ഇവിടെ ഇപ്പോൾ വിമതന്മാരുടെ ശല്യം ഇല്ല .വി.എസിനെപ്പോലെ അവരും പാര്‍ട്ടിക്കു വഴങ്ങിക്കഴിഞ്ഞു. എങ്കിലും വി.എസിന്റെ പിറന്നാളാഘോഷം മുടങ്ങാതെ എല്ലാ വര്‍ഷവും ഇവിടെ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here