44444ges.php

 

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളും യുവജനദിനവും ഭക്ത്യാഢംഭരപൂര്‍വ്വം കൊണ്ടാടി.

ജൂലൈ മൂന്നിന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5.30-നു നടത്തപ്പെട്ട ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ പതിനൊന്നിലധികം വൈദീകര്‍ സഹകാര്‍മികരായിരുന്നു.

ബിജ്‌നോര്‍ രൂപതാ ബിഷപ്പ്‌ അഭി. മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ തിരുനാള്‍ സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

കത്തീഡ്രല്‍ ഗായക സംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. നൊവേനയ്‌ക്കും ലദീഞ്ഞിനും നേര്‍ച്ചകാഴ്‌ച സമര്‍പ്പണത്തിനും ശേഷം ദേവാലയത്തിലെ ചടങ്ങുകള്‍ സമാപിച്ചു.

തുടര്‍ന്ന്‌ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ `സീറോ മലബാര്‍ നൈറ്റ്‌’ പ്രൗഢഗംഭീരമായി അരങ്ങേറി.

വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി വാര്‍ഡായ സെന്റ്‌ ബര്‍ത്തലോമിയ വാര്‍ഡ്‌ പ്രതിനിധികളായ സിബി പാറേക്കാട്ടില്‍, പയസ്‌ ഒറ്റപ്ലാക്കല്‍, ലൗലി വില്‍സണ്‍, റ്റീനാ മത്തായി, കൈക്കാരന്മാരായ ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ്‌, മനീഷ്‌ ജോസഫ്‌, പോള്‍ പുളിക്കന്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ ജോസ്‌ കടവില്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കി.

 

111mages.php 22222es.php 44444ges.php

LEAVE A REPLY

Please enter your comment!
Please enter your name here