വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  തന്‍െറ വസതിയായ ട്രംപ് ടവറിലേക്ക് ക്ഷണിച്ചുവരുത്തിയ മാധ്യമമേധാവികളെ കടുത്ത ഭാഷയില്‍ ശകാരിച്ചു. സി.എന്‍.എന്‍, എന്‍.ബി.സി തുടങ്ങിയ പ്രമുഖ മാധ്യമമേധാവികളെയാണ് തിങ്കളഴാഴ്ച വിളിച്ചുവരുത്തി അപമാനിച്ചത്.
അധികാരമേറ്റെടുക്കുമ്പോള്‍, മാധ്യമങ്ങളുടെ സഹകരണം ആവശ്യപ്പെടാനാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചതെന്ന് കരുതിയാണ് മാധ്യമപ്രവര്‍ത്തകര്‍ പോയത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തനിക്കെതിരെ നിലപാടെടുത്ത മാധ്യമങ്ങളോടുള്ള പകതീര്‍ക്കലാണ് യോഗത്തിലുണ്ടായത്.

സി.എന്‍.എന്‍ മേധാവി ജെഫ് സുക്കറെ പേരെടുത്ത് വിളിച്ച  ട്രംപ്, സി.എന്‍.എന്നില്‍ എല്ലാവരും നുണയന്മാരാണെന്നും നിങ്ങള്‍ നാണിക്കണമെന്നും പറഞ്ഞു.ട്രംപ് ഭരണകൂടത്തില്‍ നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ച് ചര്‍ച്ചക്കാണ് പോയതെങ്കിലും ട്രംപ്് ശൈലിയിലെ വസ്ത്രാക്ഷേപമാണ് അവിടെ നടന്നതെന്നും മാധ്യമമേധാവികള്‍ പ്രതികരിച്ചു. ‘യോഗത്തിലുടനീളം ട്രംപ് മാത്രമാണ് സംസാരിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യത്തിനും പ്രതികരണത്തിനും അവസരം നല്‍കിയില്ളെന്നും അവര്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here