വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടി. പ്രമുഖരുടെ ഒരു വന്‍ പട തന്നെ ഉണ്ടായിരുന്നിട്ടും ട്രംപിന്റെ അശ്വമേധത്തെ തളയ്ക്കാന്‍ ഹിലരിക്കായില്ല. തളയ്ക്കാന്‍ മാത്രമല്ല, തൊടാന്‍പോലും ഹിലരിയ്‌ക്കോ അവരോടൊപ്പമുള്ളവര്‍ക്കോ കഴിഞ്ഞില്ല. ഇനിയും ട്രംപ് അമേരിക്കയെ നയിക്കും. ലോക പോലീസുകാരനായി ലോകത്തെ നിയന്ത്രിക്കും.

ട്രംപിന്റെ വിജയം അദ്ദേഹത്തിനും ജനത്തിനും മാത്രമവകാശപ്പെട്ടതാണ്. അതില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും അവകാശമില്ല. അവരെല്ലാവരും പത്രോസിനെപ്പോലെ ട്രംപിനെ തള്ളിപ്പറഞ്ഞവരാണ്. പത്രോസ് ദൈവഹിതത്തിന്റെ നട ത്തിപ്പിനെ തുടര്‍ന്ന് അറിയാതെ തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞതെങ്കില്‍ അസൂയ മൂത്താണ് റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ട്രംപിനെ തള്ളിപ്പറഞ്ഞത്. അതുകൊ ണ്ടുതന്നെ അതില്‍ അഭിമാനി ക്കാന്‍ അവര്‍ക്കവകാശമില്ല. ജനത്തിന്റെ ഹിതമറിയാത്ത ജനനേതാക്കന്മാരാണ് അവരെന്ന് ട്രംപിന്റെ വിജയത്തില്‍ക്കൂടി തെളിയുകയും ചെയ്തു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരായ ബുഷുമാരുപോലും അവസരം വന്നപ്പോള്‍ ട്രംപിനെ തള്ളിപ്പറഞ്ഞതാണ് അതില്‍ ഏറെ വിരോധാഭാസമായത്. ജഫ് ബുഷിനെ തള്ളി ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം കൈക്കലാക്കിയതിന്റെ കൊതിക്കെറു വാണെന്നാണ് ജനസംസാരം. അല്ലാതെ അതില്‍ ആശയവും ആമാശയപരമായ യാതൊന്നുമില്ലെന്നത്രെ. അങ്ങനെ സ്വന്തം തട്ടകത്തിലുള്ള വര്‍പോലും സമയം വന്നപ്പോള്‍ കളം മാറിചവിട്ടിയിട്ടും അതൊന്നും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരു ത്തും സമ്മതിച്ചേ മതിയാകൂ. ഉറച്ച തീരുമാനവും ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പും അതാണ് ട്രംപിനെ വിജയത്തിലെത്തിച്ചതെന്നു പറയാം. തനിക്ക് പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും എവിടെയും തുറന്നു പ റയാനുള്ള ആ ധൈര്യം അംഗീ കരിച്ചേ മതിയാകൂ. പ്രസിഡന്‍ ഷ്യല്‍ ഡിബേറ്റില്‍ താന്‍ സമഗ്രമായ അന്വേഷണത്തിന് ഉത്ത രവിടുമെന്നും ഹിലരിയെ ജയിലിലാക്കുമെന്നും തുറന്നടിച്ചതു തന്നെ അതിനുദാഹരണമാണ്. അങ്ങനെ തുറന്നടിയ്ക്കാന്‍ ട്രംപിനെകൊണ്ടേ കഴിയൂയെന്ന് പ റയാതെ വയ്യ. അതാണ് അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. ആ കരുത്ത് ഇനിയും ലോകം കാണാന്‍ പോകുന്നതേയുള്ളു.

ട്രംപിനൊപ്പം ട്രംപും നേതാക്കന്മാരില്ലാത്ത റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരുമെ ഉണ്ടായിരു ന്നുള്ളു. ബാക്കിയെല്ലാവരും ഹി ലരിക്കൊപ്പം അപ്പുറത്തേക്ക് ഒ ഴുകിപ്പോയി. അതില്‍ പ്രശസ്ത രും, തഴക്കം വന്ന രാഷ്ട്രീയക്കാ രും, സിനിമാതാരങ്ങളും, ഗായക രും ഉള്‍പ്പെട്ടിരുന്നു. മാധ്യമങ്ങള്‍ പോലും ട്രംപിനെതിരായിരുന്നു യെന്നുവേണം പറയാന്‍. അവര്‍ ക്കൊന്നും ട്രംപിന്റെ ആധിപത്യം തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊ വ്വാഴ്ച അര്‍ദ്ധരാത്രിയില്‍ തെളി ഞ്ഞു. ഇതില്‍ പലരും വീമ്പിളക്കി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ തങ്ങള്‍ അമേരിക്ക വിടുമെന്ന്. നിങ്ങളല്ല അമേരിക്കയെന്നും സാധാരണക്കാരായ ഞങ്ങളാണ് അമേരിക്കയുടെ മണ്ണില്‍ ജീവിക്കേണ്ട തെന്നും ഞങ്ങളെ നയി ക്കാന്‍ ശക്തനായി ട്രംപുണ്ടെന്നും വിധിയെഴുതിക്കൊണ്ട് അതിന് ചുട്ടമറുപടി കൊടുത്തു. നി ങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ട്രംപിനെയാണെന്ന് അതില്‍ക്കൂ ടി വ്യക്തമാക്കുകയും ചെയ്തു. ജനത്തിന്റെ അഭിപ്രായം ട്രംപി ന്റെ വിജയത്തില്‍ അത് വ്യക്തമാ ക്കി. ഇങ്ങനെ എതിരാളികളെയെ ല്ലാം നിഷ്പ്രഭരാക്കി വിജയിച്ച ട്രംപിനെ തനി നാടന്‍ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ അതിന് ഏറ്റവും ഉചിതമായ പദം ചുണക്കുട്ടിയായ ഒരാണ്‍കുട്ടിയെന്നു പറയാം. ചങ്കുറപ്പുള്ളവനെന്നോ, ഇരട്ട ചങ്കുള്ളവനെന്നോ പറയാന്‍ ഇന്നു കഴിയുന്ന ഒരേയൊരു ലോ കനേതാവ് ട്രംപ് മാത്രമായിരിക്കും. പിണറായിയും, മോദിയും അതിന്റെ ഏഴയലത്തുപോലും എത്തില്ല.

അമേരിക്കന്‍ ജനതത ങ്ങളുടെ അമരത്തേക്ക് ഒരു വനിതയെ കൊണ്ടുവരണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലായെന്നുവേണം ഹിലരിയുടെ പരാജയത്തോടെ ചിന്തിക്കാന്‍. അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത ഹിലരിയേക്കാള്‍ മറ്റൊരാള്‍ ഇല്ലായെന്നുതന്നെ പറയാം. ആര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ പ്രഥമ വനിത, അമേരിക്കയുടെ പ്രഥമ വനിത, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ തിളങ്ങിയും തന്റേതായ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഹിലരി മത്സരിച്ചിട്ടുപോലും പ രാജയപ്പെട്ടത് അങ്ങനെ വേണം ചിന്തിക്കാന്‍. ഒബാമയ്‌ക്കൊപ്പം പ്രൈമറിയില്‍ മത്സരിച്ചപ്പോള്‍ തന്നെ അത് അമേരിക്കന്‍ ജനത നിരസ്സിച്ചതാണ് അന്ന് ഹിലരി യെ തഴഞ്ഞ് ഒബാമയെ ജനം തിരഞ്ഞെടുത്തപ്പോള്‍ ഒരു വനിത അമേരിക്കയുടെ തലപ്പത്തേ ക്ക് വരേണ്ടതുണ്ടോയെന്ന് ചിന്തിച്ചിരുന്നോ എന്നുവേണം കരുതാന്‍. എന്നാല്‍ ജനത്തിന്റെ മനസ്സ് ഇത്തവണ മാറുമെന്ന് എല്ലാവ രും കരുതി. ചരിത്രപരമായ ഒരു മാറ്റം ലോകം മുഴുവന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല ട്രംപിനെതിരെ സ്ത്രീ അധിക്ഷേ പവു മൊക്കെ ആരോപിച്ചെങ്കിലും അമേരിക്കന്‍ ജനത ഇപ്പോള്‍ തങ്ങളുടെ രാജ്യത്തിന്റെ അ ധിപയായി ഒരു വനിതയെ പ്ര തീക്ഷിക്കുന്നില്ലായെന്നാന്ന് ട്രം പിന്റെ ഭൂരിപക്ഷത്തില്‍ കൂടി മനസ്സിലാക്കേണ്ടത്. സമീപഭാവിയില്‍ ഇത്രയും ശക്തയായ ഒരു വനിത ഉണ്ടായിട്ടില്ലായെന്നതു കൊണ്ടുതന്നെ ഇനിയും ഉടന്‍ ഒരു വനിത പ്രസിഡന്റ് തിര ഞ്ഞെടുപ്പിലേക്ക് വരാന്‍ സാദ്ധ്യത കാണുന്നില്ല. അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് ഒരു വനിത പ്രസിഡന്റ് എന്ന ആശയ ത്തിന് നീണ്ട കാത്തിരിപ്പുതന്നെ വേണ്ടിവരും.

ഡെമോക്രാറ്റിക് കോട്ട കള്‍ തകര്‍ത്തുകൊണ്ട് ട്രംപ് വ ന്‍ മുന്നേറ്റം നടത്തിയത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഒന്നടങ്കം ട്രംപിനെ എതിര്‍ത്തപ്പോള്‍ ഡെമോക്രാറ്റിക് നേതാക്കള്‍ എ ല്ലാവരും തന്നെ ഹിലരിക്കൊപ്പം പോരാടാന്‍ രംഗത്തുണ്ടായിരുന്നു. എന്നിട്ടും ഡെമോക്രാറ്റിക്കുകളുടെ കോട്ടകള്‍ പിടിച്ചെടുക്കുകയും പരമ്പരാഗതമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്തിരുന്നവര്‍ ട്രംപിന് വോട്ടു നല്‍കിയതിന്റെ കാരണം ഇന്നും അവ്യക്തമാണ്. രാഷ്ട്രീ യക്കാരിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി ഹിലരി യുടെ പ്രഖ്യാപനത്തെ അവര്‍ ക ണ്ടുവോ. വാക്കുമാറ്റി പറയാത്ത, പറയുന്ന വാക്കില്‍ ഉറച്ചുനില്‍ ക്കുന്ന ട്രംപിനെ അവര്‍ വിശ്വസി ച്ചുവോ. എന്തായാലും ഇവരുടെ മനംമാറ്റം സമീപഭാവിയില്‍ ഡെ മോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ആ ഘാതം സൃഷ്ടിക്കാം. ട്രംപിനെ റിപ്പബ്ലിക്കന്‍ നേതൃത്വം തള്ളിയെങ്കില്‍ ഹിലരിയെ ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ തള്ളിയെന്നതാണ് ഏറെ രസകരം.

ഭരണത്തിന് പുറത്ത് എന്തും പറയാം ഏത് വാഗ്ദാനവും നല്‍കാം. എന്നാല്‍ ഭരണ ത്തില്‍ കയറിയിക്കുമ്പോഴേ അ ത് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് എന്തെന്ന് മനസ്സിലാക്കു. തിര ഞ്ഞെടുപ്പില്‍ അദ്ദേഹം താന്‍ പ്രസിഡന്റായാല്‍ എന്തൊക്കെ ചെ യ്യുമെന്ന് പറയുകയുണ്ടായി. അ തിന് ജനങ്ങളുടെ പിന്തുണയും കിട്ടിക്കഴിഞ്ഞു. ഇനിയും അത് നടപ്പാക്കേണ്ട ചുമതല അദ്ദേഹത്തിനാണ്. അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും അത് നടപ്പാ ക്കേണ്ടതും അദ്ദേഹമാണ്. താന്‍ ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കിന് ജനം വില കല്പിക്കും. അത് രണ്ടാമൂഴത്തിന് വഴിതെളി യിക്കും. ഇല്ലെങ്കില്‍ അത് പാഴ് വാക്കായി ജനം തള്ളും. വലി യൊരു വ്യാവസായിക സാമ്രാ ജ്യം പടുത്തുയര്‍ത്തിയ ട്രംപ് നിശ്ചയദാര്‍ഢ്യത്തിന്റെയും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിന്റെ യും ഉദാഹരണമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ ജന ത്തിന് പ്രതീക്ഷയുണ്ട്. ട്രംപ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കു മെന്നു തന്നെ പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ ട്രംപ് അമേരിക്കയിലെ ഏറ്റവും ശക്തനായ പ്രസിഡന്റായി ചരിത്രം രചിക്കും. അങ്ങനെ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here