വ്യത്യസ്ത വീക്ഷണങ്ങൾ ഉണ്ടെങ്കിലും യോജിക്കാവുന്ന മേഖലകളിൽ അമേരിക്കൻ മലയാളികൾ യോജിക്കണമെന്നു മുൻ വിദ്യാഭ്യാസ മന്ത്രിയും ചിന്തകനുമായ എം.എ ബേബി  അഭിപ്രായപ്പെട്ടു. സാംസകാരിക സംഘടനയായ അലയുടെ മൂന്നാമത് വാർഷികവും ന്യൂയോർക്ക് വൈറ്റ് പ്ലൈൻസിലുള്ള കോൺഗ്രഗേഷൻ കോൽ ആമി ഓഡിറ്റോറിയത്തിൽ ഉത്ഘടണം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.

നാം ആശയങ്ങൾ ഉള്ളവരാണ്, അതിനു വ്യത്യസ്ത  വീക്ഷണങ്ങൾ ഉണ്ടാകും. ഏതു ദിശയിലാണു ചലനങ്ങൾ ഉണ്ടാകേണ്ടത് അവ ഏതു തരത്തിലാകണം, എവിടെയൊക്കെയാണ് നാം യോജിക്കേണ്ടത് വിയോജിക്കേണ്ടത്  എന്ന്  നാം തീരുമാനിക്കണം. ആശയങ്ങൾ കെട്ടിക്കിടക്കാൻ പാടില്ല, അവിടെയാണ് ചചർച്ചകളുടെ പ്രസക്തി അത്തരത്തിലുള്ള ചർച്ചകൾ ഉണ്ടാകുമ്പോൾ മാത്രമേ ചടങുലമായ മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുവാൻ സാധിക്കു. അവയെ എല്ലാം സൂഷ്മമായി അവലോകനം ചെയ്യണം, അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ട നടപടികൾ  ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നത് സത്യം ആണ്. പ്രവാസികളുടെ കാര്യങ്ങൾ പരിഹരിക്കാൻ പ്രവാസി  പ്രൊട്ടക്ഷൻ കൗൺസിൽ പോലെയുള്ള സമിതികളുടെ പ്രവർത്തനങ്ങൾ അത്ര ഫലപ്രദമായിരുന്നില്ല എന്നതു സത്യം ആണ്, അതിനൊക്കെ മാറ്റം ഉണ്ടാകണം. കേരളത്തിൽ പുതിയതായി വന്ന സർക്കാർ പ്രവാസികളുടെ കാര്യത്തിൽ വേണ്ടത് ഗുണപ്രദമായ കാര്യങ്ങൾ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഏറ്റവും  ഒടുവിൽ കേന്ദ്ര സർക്കാരിൽ നിന്നും വന്ന നടപടിയായ നോട്ടു നിരോധനം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്. കേരളത്തെ ഈ പ്രശനം നന്നായി ബാധിച്ചിട്ടുണ്ട്. വേണ്ടത്ര തയാറെടുപ്പുകൾ ഇല്ലാതെ നടപ്പിലാക്കാക്കിയ നോട്ടു നിരോധനം യാതൊരു മുന്നൊരുക്കവും ഇല്ലാതെ നടപ്പിലാക്കിയതാണ്. ഇന്ത്യയിൽ ജനങളുടെ കയ്യിൽ ഉള്ള എൺപത്താറു ശതമാനം കറൻസി ജനങളുടെ  കയ്യിൽ നിന്നും പിൻവലിക്കുക എന്നത് നിസ്സാര കാര്യം അല്ല.

ഇത്തരം കാര്യങ്ങളിൽ ഒക്കെ പ്രവാസിമലയാളികളുടെ ഇടപെടലുകൾ വേണം. അവിടെയാണ് ചർച്ചകൾ വേണ്ടത്. അത് സൂഷ്മതയോടെ വേണം നടത്തുവാൻ അല്ലങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ ഉണ്ടാകും. അത്തരത്തിലുള്ള ചർച്ചകൾ അല സംഘടിപ്പിക്കണം, അതിനു മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കുന്ന സ്വരലയ ഇക്കാര്യങ്ങളിൽ മാതൃകയാണ്. സംസ്ക്കാരത്തെയും സ്നേഹിക്കുവാൻ എല്ലാവര്ക്കും സാധിക്കണം. അതിനായി രാഷ്ട്രീയവും, തെറ്റായ ചിന്താഗതിയും നാം ഉപേക്ഷിക്കണം അദ്ദേഹം പറഞ്ഞു. അലയുടെ പ്രവർത്തനങ്ങൾ അമെരിക്കയുടെഎല്ലാ സ്ഥലങ്ങളും വ്യാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .

അലയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്. ഡോ: രവി .ടി. പിള്ള (പ്രസിഡന്റ്), ടെറൻസൺ തോമസ്, രമേശ് നായർ, കെ.കെ ജോൺസൺ, ഡോ:ജേക്കബ് തോമസ്, മനോജ് മഠത്തിൽ, കിരൺ ചന്ദ്രൻ, ബിജിമോൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ്. മത ജാതി സമവാക്യങ്ങളിൽ നിന്ന് അമേരിക്കൻ മലയാളികൾക്ക് ഒരു മോചനം ലഭിക്കുവാൻ അല പോലെ സംഘടനകൾ വളർന്നു വരേണ്ടതിന്റെ ആവശ്യകതയും പുരോഗമന ആശയങ്ങളുമാണ് രാജ്യത്തിനാവശ്യം എന്ന് പറയാതെ പറയുകയായിരുന്നു എം.എ ബേബി.

എം എ ബേബി പങ്ക്കെടുത്ത പരിപാടികളുടെ ചിത്രങ്ങൾ

ഫോട്ടോ : ലിജോ ജോൺ

15156816_656577341181321_8218332695957779765_o 15167679_656577164514672_5898104056322108736_o 15181428_656577104514678_932231538104132996_n 15194416_657280564444332_1612892994433966780_o 15195815_656577261181329_9030199609085281417_o 15195925_657281197777602_7558284337242598466_o 15235648_657280437777678_557888743865181832_o 15235719_656577394514649_2152703445766071654_o 15235855_657280467777675_4528655029913533376_o 15252483_656695447836177_2317454014842765662_o 15252570_657280454444343_2819296924656566911_o 15252672_657280674444321_1682299087416705000_o 15252763_656576841181371_7007914495960746024_o 15253379_546589072201049_4024868542649730268_n 15259420_656577051181350_3912798709723490736_o 15259771_657281097777612_3945065394930853959_o 15272174_656577454514643_7204748820453607272_o 15304151_657280647777657_3913162473985723672_o 15304226_657281201110935_5738175877159037848_o15235464_656576871181368_8180790360750171018_o

LEAVE A REPLY

Please enter your comment!
Please enter your name here