ഷിക്കാഗോ: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പ്രാധാന്യവും നല്‍കുന്നു. നോര്‍ത്ത് അമേരിക്കയില്‍ സമ്പന്ന ജീവിതം നയിക്കുന്ന സഭാംഗങ്ങള്‍ ജന്മനാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെയാണ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭവനദാനം, അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് പഠനസഹായം,വിവാഹ ധനസഹായം തുടങ്ങി ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലങ്ങളില്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയത്. കുവൈറ്റ് യുദ്ധാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, സുനാമി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കെടുതികളില്‍ ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സംഭാനകള്‍ നല്‍കി ഇതിനോടകം പങ്കാളികളായിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവര്‍ഷക്കാലങ്ങളില്‍ തെക്കന്‍ കേരളത്തിലെ കാട്ടാക്കട ഭാഗത്തും, മദ്ധ്യകേരളത്തിലെ അടൂര്‍, താഴത്തമണ്‍ ഭാഗങ്ങളിലും ഈരണ്ട് ഭവനങ്ങള്‍ വീതം അവര്‍ മുന്‍കൈ എടുത്ത് പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ വര്‍ഷങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ സഭയായി തീരുമാനം എടുത്തിട്ടുണ്ട്.

ഷിക്കാഗോയിലെ വെസ്റ്റേണ്‍ സബര്‍ബുകളില്‍ ഒന്നായ എല്‍മസ്റ്റില്‍ പ്രധാന എക്‌സ്പ്രസ് വേയ്ക്കു സമീപം കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയുടെ ഇപ്പോഴത്തെ വികാരി റവ. ഷിബു റജിനോള്‍ഡ് അച്ചനാണ്. വടക്കന്‍ കേരളത്തില്‍ കോഴിക്കോട് മഹായിടവകയില്‍ അംഗമായ അച്ചന്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ഷിക്കാഗോ ലൂഥറന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ഡോക്ടറല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുന്നു.

കേരളത്തിലെ എല്ലാ മഹായിടവകകളില്‍ നിന്നും അംഗങ്ങളുള്ള സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോയില്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി മഹായിടവകയില്‍ നിന്നുള്ള അംഗങ്ങളും ആരാധകരായി കടന്നുവരാറുണ്ട്. പ്രധാന ആരാധനകള്‍ ഇംഗ്ലീഷ് ഭാഷയിലാണെങ്കിലും ക്രമമായി മലയാളത്തിലും ആരാധന ക്രമീകരിച്ചിട്ടുണ്ട്.

സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഷിക്കാഗോ 116 ഈസ്റ്റ് ചര്‍ച്ച് സ്ട്രീറ്റ്, എല്‍മസ്റ്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഷിബു റെജിനോള്‍ഡ് (വികാരി) 872 212 2367, ഉമ്മന്‍ തോംസണ്‍ (847 757 4632) എന്നിവരുമായി ബന്ധപ്പെടുക. ഡോ. ജോര്‍ജ് ജോസഫ് അറിയിച്ചതാണിത്.

CSIcongregation_pic2

LEAVE A REPLY

Please enter your comment!
Please enter your name here