ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യ മലയാള ചാനലായ ഏഷ്യനെറ്റിന്റെ യു. എസ്. വീക്കിലി റൗണ്ടപ്പ്, എച്ച്. ഡി. മികവോടെ ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ന്യൂയോർക്ക് സമയം പ്രക്ഷേപണം ചെയ്യും.

ഗോൾഡൻ ഗ്ലോബ് അവാർഡ് നോമിനേഷനുകൾ, അമേരിക്കയിലെ അതിശൈത്യത്തിന്റെ തുടക്കം, ആദ്യമായി അമേരിക്കയിൽ നിന്നും ചന്ദ്രനിലെത്തിയ ബഹിരാകാശ യാത്രികൻ അന്തരിച്ച ജോൺ ഗ്ലെനിനെ കുറിച്ചുള്ള അനുസ്മരണം, അമേരിക്കൽ യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വർധനവു സംബന്ധിച്ച പഠന റിപ്പോർട്ട് എന്നിവ ഉൾപ്പെടുത്തിയുള്ള അരമണിക്കൂർ ദൈർഘ്യമുള്ള യു. എസ്. വീക്കിലി റൗണ്ടപ്പാണ് എക്സിക്യൂട്ടീവ് എഡിറ്റർ ഡോ: കൃഷ്ണ കിഷോർ തനത് ശൈലിയിലൂടെ ലോക മലയാളികളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. കൂടാതെ നവകേരള മലയാളി അസ്സോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, കൈരളി ആർട്ട്സ് ക്ലബ് ഓഫ് ഫ്ലോറിഡ എന്നീ സംഘടനകളുടെ ക്രിസ്തുമസ് – നവവത്സര ആഘോഷങ്ങളും, ദി ഏയ്ഞ്ചൽസ് എന്ന ഷോർട്ട് ഫിലിമിനെ സംബന്ധിച്ച വിവരണങ്ങളും ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത്

Contact : 7324299529     asianetusnews@gmail

Asianet HD

LEAVE A REPLY

Please enter your comment!
Please enter your name here