കാലിഫോർണിയ: ചരിത്രത്തിലാദ്യമായി കാലിഫോർണിയയിലെ കുപ്പർട്ടിനോ മേയറായി ഇന്ത്യൻ വംശജ സവിത വൈദ്യനാഥനെ തെരഞ്ഞെടുത്തു. ലോക പ്രശ്സത ടെക്നോളജി കമ്പനിയായ ആപ്പിളിെൻറ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാലിഫോർണിയയിലെ കുപ്പർട്ടിനോ.

എം.ബി.എ ബിരുദധാരിയായ സവിത കുപ്പേർട്ടിനോയിലെ ഗണിതം അധ്യാപികയാണ്. ഇതിനൊടപ്പം തന്നെ നഗരത്തിലെ ബാങ്കിലും ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് അവരെ മേയറായി തെരഞ്ഞെടുത്തത്. മേയറായിതെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് സവിത പറഞ്ഞു. എനിക്ക് വേണ്ടി വോട്ട് ചെയ്ത കുപ്പർട്ടിനോയിലെ ജനങ്ങളോട് നന്ദി പറയുന്നതായും സവിത കൂട്ടിച്ചേർത്തു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സവിത തീരുമാനമെടുത്തത്.

ഫോബ്സ് മാസികയുടെ കണക്ക് പ്രകാരം രാജ്യത്ത് വിദ്യഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ ചെറു നഗരങ്ങളിലൊന്നാണ് കുപ്പർട്ടിനോ. ഇൗ നഗരത്തിലെ സ്കൂളികളെല്ലാം തന്നെ നിലവാരം പുലർത്തുന്നവയാണെന്നും മാസിക പറയുന്നുണ്ട്. 19 വർഷമായി ഇൗ നഗരത്തിലെ താമസക്കാരിയാണ് സവിത. നഗരത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഇവർക്ക് നിർണായക സ്വാധീനമുണ്ട് ഇതാണ് തെരഞ്ഞെടുപ്പിൽ സവിതക്ക് ഗുണകരമായത്.

LEAVE A REPLY

Please enter your comment!
Please enter your name here