ന്യൂജേഴ്‌സി: ഇന്ത്യയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് എന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗണേഷ് പാര്‍ക്കര്‍ (40) അറസ്റ്റിലായി. ബുധനാഴ്ച മുമ്പൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ബിസ്‌നസ് സീറ്റിലിരുന്നിരുന്ന ഗണേഷ് എക്കണോമി സീറ്റിലേക്ക് മാറി ഇരുന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മദ്ധ്യനിരയിലുള്ള സീറ്റില്‍ ഇവര്‍ ഒറ്റക്കായിരുന്നു. ഉറക്കത്തിലേക്ക് വഴുതി വീണ സ്ത്രീയുടെ ദേഹത്തുണ്ടായിരുന്ന ബ്ലാങ്കറ്റ് ഗണേഷ് താഴേക്ക് മാറ്റിയിട്ടു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ഇവര്‍ വീണ്ടും ബ്ലാങ്കറ്റ് ദേഹത്തേക്ക് കയറ്റി ഇട്ടു. വീണ്ടും ഗണേഷ് ബ്ലാങ്കറ്റ് മാറ്റി ഇട്ടു എന്ന് മാത്രല്ല, പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്ത്രീ വിമാന ജോലിക്കാരെ വിവരം അറിയിക്കുകയും. പരാതി എഴുതി നല്‍കുകയും ചെയ്തു.

സ്ത്രീയോട് ക്ഷമാപണം നടത്താന്‍ ഗണേഷ് തയ്യാറായെങ്കിലും, വിമാന ജോലിക്കാര്‍ അനുവദിച്ചില്ല.

ന്യൂവാക്കില്‍ അറസ്റ്റു ചെയ്യപ്പെട്ട ഗണേഷിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജറാക്കി. കുറ്റം തെളിയികയാണെങ്കില്‍ 2 വര്‍ഷം ജയില്‍ ശിക്ഷയും, 250000 ഡോളര്‍ ഫൈനും അടക്കേണ്ടിവരും. വിമാനത്തില്‍ സൗജന്യമായിലഭിക്കുന്ന മദ്യം കഴിച്ച് മദ്യലഹരിയില്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍  ശ്രമിക്കുകയും, അപമര്യാദയായി സംസാരി്കുകയും ചെയ്ത സംഭവങ്ങള്‍ ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here