ഒരു സംഘടന നാൽപ്പത്തി രണ്ട്   വർഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും. കാരണം ഒരു സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം  പങ്കാളി ആകുവാൻ സാധിച്ചു എന്ന സന്തോഷം ഒരു വശത്ത് ; ഇത്  കാരണം ന്യൂയോർക്കിലുള്ള മിക്ക  മലയാളി കുടുംബങ്ങളുമായി  അടുത്ത് സഹകരിക്കാൻ   കഴിഞ്ഞു എന്നതിൽ  ഒരു സംഘടനാ പ്രവർത്തകൻ എന്ന നിലയില എന്നിലുളവാക്കുന്ന ആനന്ദം ചെറുതല്ല. 

ഈ സംഘടനയുടെ എളിയ പ്രവര്ത്തകനായ എനിക്ക് ഇന്ന് ഈ സംഘടനയുടെ പ്രസിടന്റായി  രണ്ട് വർഷം  പ്രവര്ത്തിക്കുവാൻ സഹായിച്ച ഏവരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.

അമേരിക്കാൻ മലയാളി സമൂഹത്തിൽ മലയാളികളുടെ ഒരു കുട്ടായ്മ ആരംഭിക്കുന്ന സമയത്ത് രൂപം കൊണ്ട സംഘടനകളിൽ ഒന്നാം സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത്. ഇന്നലകളെ കുറിച്ചു ഓര്ക്കുകയും നാളെയെ എങ്ങനെ സമീപിക്കണമെന്ന് ചിന്തിക്കുകയും അതിനുവേണ്ടി അമേരിക്കാൻ മലയാളി സമൂഹത്തെ രുപപ്പെടുത്തുവാനും ശ്രമിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ .ഇത് അമേരിക്കാൻ മലയാളികൾ തിരിച്ചറിഞ്ഞു എന്നതാണ് ഈ സംഘടനയുടെ വളർച്ചയുടെ കാതലായി ഞാൻ നോക്കി കാണുന്നത് .

ഒരു സാധാരണ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തിൽ വളരെ വലുതാണ് .അമേരിക്കാൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ രൂപികരണം മുതൽ ഇന്ന് വരെ ഈ സംഘടനയിൽ നിന്നും ഒരാളെങ്കിലും എല്ലായ്പ്പോഴും ഫൊക്കാനയുടെ നേതൃത്വത്തിലുണ്ടാകും.ഫോമ ആയാലും അങ്ങനെ തന്നെ .ഇതിനു കാരണം ഈ സംഘടനയുടെ സുതാര്യത ആണ് .പൊതു പ്രവര്ത്തനം  സുതാര്യവും ലളിതവുമായിരിക്കണമെന്നതാണ്  ഞങ്ങളുടെ ലക്ഷ്യം. 

വെസ്റ്റ്‌ ചെസ്റ്ററിലും സമീപ പ്രദേശങ്ങളിലും താമസിച്ചിരുന്ന മലയാളികൾ ഒത്തുകൂടുകയും അവരുടെ പ്രവാസ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുവാനും കേരളത്തിന്റെ സംസ്കാരം തലമുറകളിലേക്ക് സന്നിവേശിപ്പിക്കുക എന്നാ ലക്ഷ്യത്തോടെ ആയിരുന്നു നമ്മുടെ സംഘടനയുടെ രൂപീകരണം .രണ്ടായിരത്തിലധികം അംഗങ്ങൾ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് നമ്മുടേത്‌. ഓരോ വർഷവും ചരിത്രമാക്കി മാറ്റിയതിനു പിന്നിൽ 1975 മുതൽ നമ്മുടെ സംഘടനയ്ക്ക് നേതൃത്വം വഹിച്ചവരുടെ പങ്ക് വളരെ വലുതാണ്‌. ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് നമ്മുടെ എപ്പോഴത്തെയും പ്രവർത്തനങ്ങളെ അമേരിക്കാൻ മലയാളി സമൂഹം വിലയിരുത്തിയത് .

ഇന്ന് അമേരിക്കയുടെ മുഖ്യ ധാരയിൽ പ്രവർത്തിക്കുന്ന മലയാളികളിൽ ഭുരിഭാഗവും വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ പ്രവർത്തകരാണ് .അതുകൊണ്ടുതന്നെ ദേശീയാടിസ്ഥാനത്തിൽ നമുക്ക് വലിയ പ്രാധാന്യമാണുള്ളത്. സംഘടനയെ ഇന്നത്തെ നിലയില വളർത്തിയെടുക്കുന്നതിൽ   പങ്കുവഹിച്ച നിരവധി വ്യക്തികൾ  ഉണ്ട് . ആദ്യ പ്രസിഡണ്ടായ എം.വി.ചാക്കോ, പിന്നീട് സാരഥ്യം വഹിച്ച ജോണ്‍ ജോർജ്, എം.സി ചാക്കോ ,കെ.ജി.ജനാർധനൻ,പ്രഭാകരൻ നായർ, കെ.ജെ ഗ്രിഗറി, തോമസ്‌ ആലംചെരിൽ, എ.സി.  ജോർജ്, ജൊസഫ് വാണിയംപിള്ളി. പാർത്ഥസാരഥിപിള്ള,തോമസ്‌ പാലക്കൽ ,കൊച്ചുമ്മൻ ടി ജേക്കബ്, ക്ലാര ജോബ്‌ കെ.എം.മാത്യു തോമസ്‌, ഇ .മാത്യു ,ഫിലിപ്പ് വെമ്പേനിൽ,ജോണ്‍ സി.വർഗീസ്‌, എ.വി വർഗീസ്‌, ജോണ്‍ ഐസക്‌, രാജു സഖറിയ, ബാബു കൊച്ചുമാത്തൻ,തോമസ്‌ കോശി ,രത്നമ്മ ബാബുരാജ് ,ജോണ്‍ മാത്യു,ജെ,മാത്യുസ് , ടെരൻസണ്‍ തോമസ്‌ ,ഫിലിപ്പ് ജോർജ് ,ഷാജി ആലപ്പാട്,ജോയ് ഇട്ടൻ , കുറൂർ രാജൻ  എന്നിവരെയെല്ലാം സർവാത്മനാ സ്മരിക്കേണ്ടതുണ്ട് .ഇവരെ കൂടാതെ സംഘടനയുടെ വളർച്ചയിൽ പങ്കാളികളായ നിരവധി ആളുകളെയും   സ്മരിക്കേണ്ടതുണ്ട് .

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ രൂപീകരണത്തിനു പിന്നിലെ പ്രധാനമായാ ഒരു  ലക്‌ഷ്യം നമ്മുടെ ജന്മനാട്ടിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യം അറിയിക്കുക എന്നതുകൂടി ആയിരുന്നു.സഹായം സ്വീകരിച്ചവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തി അവരെ കളങ്കപ്പെടുത്താതെ, അവരുടെ പ്രാർഥനയിൽ ഈ സംഘടനയുടെ  സാന്നിദ്ധ്യം മാത്രം ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സേവനങ്ങളെയും മറ്റു സംഘടനകൾക്ക് മാതൃക ആക്കാവുന്ന അവസ്ഥയാണ് ഇപ്പോൾ നമ്മുടെ സംഘടനയ്ക്കുള്ളത്. “ജനങ്ങൾ- സമൂഹം ” എന്ന നിലപാടിലാണ് നമ്മുടെ മുന്നേറ്റം.

നാൽപ്പത്തിരണ്ട്   ഓണം കണ്ട അപൂര്വ്വ സംഘടനകളിൽ ഒന്നാണ് വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ .എല്ലാ വർഷവും ആഘോഷിക്കുന്ന നമ്മുടെ ഓണാഘോഷം മാവേലിതമ്പുരാന്റെ കാലഘട്ടത്തെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു.മത സൗഹാർദ്ധത്തിന്റെ സംഗമ വേദി കൂടിയായി വെസ്റ്റ്‌ ചെസ്റ്ററിന്റെ ഓണാഘോഷം മാറുന്നതിന്റെ പിന്നിലെ ചാലക ശക്തി നമ്മുടെ ഒത്തൊരുമയും ,അല്പം പോലും ,ചതിയും വഞ്ചനയുമില്ലാത്ത നമ്മുടെ മനസ്സിന്റെ നന്മയും കൂടി ആണ്.കഴിഞ്ഞുപോയ നാൽപ്പത്തിരണ്ട്   ഓണം ഓർമ്മയുടെ പൂക്കാലം സമ്മാനിക്കുമ്പോൾ ഇനി വരാനിരിക്കുന്ന പൂക്കാലത്തെ കുറിച്ചു്നമ്മുടെ പുതു തലമുറ ചിന്തിക്കുന്നു എന്ന് ഓർമ്മിപ്പിക്കുംപോഴാണ് ഈ സംഘടനയുടെ വളർച്ചയെക്കുറിച്ച് നാം ബൊധവാന്മാരാകേണ്ടതുണ്ട് .

വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓർമ്മപ്പെടുത്തലുകളാണ് സംഘടനയുടെ അക്ഷര പുണ്യമായ സൂവനീറുകൾ.നമ്മുടെ ഒരുമയുടെ വിജയം കൂടി ആണിത്.നാളിതുവരെയുള്ള നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും നേർകാഴ്ച.നമുക്ക് ഇന്നുവരെ എന്തെല്ലാം അമേരിക്കൻ മലയാളി സമൂഹത്തിനു വേണ്ടി ചെയ്യുവാൻ സാധിച്ചു എന്ന് വരും തലമുറയ്ക്ക് കാട്ടികൊടുക്കുവാൻ നമ്മുടെ ഒരു ഈദുവയ്പ്പായി മാറുന്നു നമ്മുടെ അക്ഷരചെപ്പുകൾ .പുതിയ എഴുത്തുകാർ സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഈ സൂവനീറുകളിലൂടെ മലയാളികൾക്ക് മുൻപിൽ പരിചയപ്പെടുത്തുവാൻ നമുക്ക് സാധിച്ചു .സംഘടനയുടെ ഏറ്റവും വലിയ ഈടുവയ്പ്പാണ് നമ്മുടെ ഈ അക്ഷര ചെപ്പുകൾ .

മാനവ മൈത്രിയുടെ പ്രതീകമായ യേശുദേവന്റെ ജന്മദിനം വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷൻ ലോകത്തോടൊപ്പം ആഘോഷിക്കുന്നു .നന്മയുടെ പ്രതീകമായ സാന്തക്ലോസും ഒക്കെയുള്ള സുന്ദരമായ ആഘോഷമാണ് നാം സംഘടിപ്പിക്കുന്നത് .അതോടൊപ്പം പുതുവർഷത്തെയും സ്വീകരിക്കുന്ന പുതു വർഷ ആഘോഷവും ഇതോടൊപ്പം നടക്കുന്നു .  വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ   ജനുവരി രണ്ടാം തിയതി  തിങ്കളാഴിച്ച  അഞ്ചു മണി മുതൽ  യോങ്കേഴ്സിലെ  മുബൈ  പാലസ്  ഇന്ത്യൻ റെസ്റൊന്റിൽ   വെച്ച് നടത്തുന്നതാണ് . എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

അങ്ങനെ കഴിഞ്ഞ നാൽപ്പത്തിരണ്ട്  വർഷങ്ങൾ അമേരിക്കൻ മലയാളികൾക്കൊപ്പം സജീവമായി നിലകൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിന്റെ നിർണ്ണായകമായ സാന്നിധ്യമായി മാറുവാൻ വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന് കഴിഞ്ഞു .ഈ പരിപൂർണ്ണ വിജയത്തിന് ഈ സംഘടനയെ സഹായിച്ചത് ഇന്നുവരെ ഈ പ്രസ്ഥാനത്തെ നയിച്ച നേതാക്കന്മാർ ,അംഗങ്ങൾ ,അതിലുപരി നമ്മുടെ മലയാളി സമൂഹം ജാതി മത ചിന്തകൾക്ക് അതീതമായി ഈ സംഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്ന വലിയ പ്രത്യേകതയും ഉണ്ട് .

ഇന്ന് വരെയുള്ള പ്രവർത്തനങ്ങളെക്കാൾ ഉപരി ഇനി വരാൻ പോകുന്ന നാളുകൾ ആണ് ഞാൻ നോക്കികാണുന്നത്. ആ നാളുകളിൽ ഈ സംഘടനയുടെ വളർച്ച  ,യുവ ജനതയുടെ പങ്കാളിത്തം ,കുട്ടികളുടെ വളർച്ച ഒക്കെ സജീവ ചർച്ച ആക്കേണ്ടതുണ്ട് .പുതിയ തലമുറ നമ്മിൽ നിന്ന് അകന്നുപോകാതെ നമ്മോടൊപ്പം നില നിർത്തേണ്ട  ബാധ്യത നമുക്കുണ്ട് .അതിനു സംഘടന ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്. അതിനു നമുക്ക് വേണ്ടത് അമേരിക്കൻ മലയാളികളുടെ മനസ്സും ഒത്തൊരുമയുമാണ്. അതിനു നമുക്ക് ഒന്നിച്ചു മുന്നോട്ടു പോകാം.

ഈ സംഘടനയുടെ പ്രസിടന്റായി  രണ്ട് വർഷം  പ്രവർത്തിക്കുവാൻ എന്നെ  സഹായിച്ച ഏവരോടും എന്റെ നന്ദിയും കടപ്പാടും ഒരിക്കൽകൂടെ  അറിയിക്കട്ടെ.  എല്ലാവർക്കും എന്റെയും  വെസ്റ്റ്‌ ചെസ്റ്റർ മലയാളി അസോസിയേഷന്റെയും  ക്രിസ്തുമസ് ന്യൂയീര്‍ ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here