ഫെഡറേഷൻ ഓഫ്  മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കയുടെ (ഫൊക്കാനാ) പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ഫൊക്കാനയുടെ ഭാവി പരിപാടികളെക്കുറിച്ചു വിശദീകരിക്കുന്നതിനായി കുമ്പനാട് വിളിച്ചുചേർത്ത കുടുംബ സംഗമത്തിലാണ്‌ തമ്പി ചാക്കോ ഇക്കാര്യം അറിയിച്ചത്. ഫൊക്കാനാ പ്രധാനമായും ഇത്തവണ ചാരിറ്റി, ടൂറിസം മേഖലകളിൽ ആണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ വിപുലമായ കേരളാ കൺ വൻഷൻ അടുത്ത വര്ഷം മെയ് മാസത്തിൽ കോട്ടയത്തുസംഘടിപ്പിക്കും, മികച്ച ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കോട്ടയത്തു ഫൊക്കാനാ കൺ വൻഷൻ നടത്തുന്നത്. ഫൊക്കാനയുടെ ചാരിറ്റി ടൂറിസം പ്രോജക്ടുകൾ അന്ന് ഉത്‌ഘാടനം ചെയ്യപ്പെടും.

കേരളാ കൊണ്ഗ്രെസ്സ് നേതാവ് വിക്ടർ ടി തോമസ്, പത്തനം തിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോർജ്  മാമൻ കൊണ്ടൂർ, മുതിർന്ന ഫൊക്കാനാ നേതാവ് ടി എസ ചാക്കോ, ഫൊക്കാനാ ടൂറിസം പ്രോജക്ട് കോ ഓർഡിനേറ്റർ റെജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.

DSCN6296 (2) DSCN6302 (2) DSCN6306

LEAVE A REPLY

Please enter your comment!
Please enter your name here