ഒഹായോ: അമേരിക്കയില്‍ ഒഹായോ സ്റ്റേറ്റില്‍ കൊളംബസ് പട്ടണത്തില്‍ വച്ച് 2017 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന മുപ്പത്തിയഞ്ചാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ്സിന്റെ പ്രഥമ പ്രഖ്യാപന യോഗം ലോങ്ങ് ഐലന്‍ഡില്‍ എല്‌മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ നവംബര്‍ 27-നു കോണ്‍ഫറന്‍സ് പ്രതിനിധിയായ പാസ്റ്റര്‍ ഏബ്രഹാം ഈപ്പന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു.

നിരവധിയാളുകള്‍ പങ്കെടുത്ത ഈ ആത്മീയ സംഗമത്തില്‍ ഭാരവാഹികള്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനെകുറിച്ചുള്ള വിവരണങ്ങള്‍ നല്‍കി. കോണ്‍ഫറന്‍സില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്ന് കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫും, കഴിഞ്ഞ കാലങ്ങളിലുണ്ടായിട്ടുള്ള അപാകതകളോ അപര്യാപ്ത്തകളോ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിച്ചു കടന്നു വരുന്നവര്‍ക്ക് എല്ലാത്തരത്തിലും സന്തോഷവും, ഉന്‍മേഷവും ഉളവാകും വിധത്തില്‍ വളരെ പ്രാര്‍ത്ഥനയോടുകൂടിയാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നതെന്നു സെക്രട്ടറി ജെയിംസ് ഏബ്രഹാമും, ആയതുപോലെ മുന്നമേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പല രീതിയിലുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അത് ഏവരും പ്രയോജനപെടുത്തി കോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്ന് ട്രഷറാര്‍ സാക് ചെറിയാനും അഭ്യര്‍ത്ഥിച്ചു. യുവജങ്ങള്‍ക്കായി പല പ്രത്യേക പരിപാടികളും ഉണര്‍വ് യോഗങ്ങളും, സംഗീത ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ടെന്ന് യൂത്ത് കോര്‍ഡിനേറ്റര്‍ ജോഷിന്‍ ഡാനിയേലും പറയുകയുണ്ടായി.

കോണ്‍ഫറന്‍സിന്റെ മൊബൈല്‍ ആപ്പിളിക്കേഷന്റെയും, ചര്‍ച്ച് സ്‌പോണ്‍സര്‍ഷിപ്പിന്റെയും, ജനറല്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെയും, രെജിസ്‌ട്രേഷന്റെയും ഉത്ഘാടനം പാസ്റ്റര്‍മാരായ വിത്സണ്‍ ജോസ്, ജേക്കബ് ജോര്‍ജ്ജ്, ജോണ്‍ തോമസ് എന്നിവര്‍ നിര്‍വഹിച്ചു. പാസ്റ്റര്‍ വിത്സണ്‍ വര്‍ക്കി ദൈവ വചനം പ്രസംഗിച്ചു. ഇവാഞ്ചലിസ്റ്റ് എബിയുടെയും, ബ്രദര്‍ സോണിയുടെയും നേതൃത്വത്തില്‍ ഗാന ശുശ്രൂഷയും നടത്തപ്പെട്ടു. ന്യുയോര്‍ക്ക് സിറ്റിയിലും പരിസരങ്ങളിലുമുള്ള സീനിയര്‍ ശുശ്രൂഷകന്‍മാരും, മുന്‍ കോണ്‍ഫറന്‍സ് ഭാരവാഹികളും കോണ്‍ഫറന്‍സിനു ആശംസകള്‍ അറിയിച്ചു.

”കുഞ്ഞാടേ നീ യോഗ്യന്‍” എന്നതാണ് ഈ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. പ്രാരംഭ മീറ്റിംഗ് തന്നെ വലിയ വിജയമായത് നടക്കുവാന്‍ പോകുന്ന കോണ്‍ഫറന്‍സ് വലിയ വിജയമായിത്തീരുമെന്നതിന്റെ ലക്ഷണമാണെന്നും, സര്‍വ കൃപാലുവായ ദൈവത്തിനു മുഴുവന്‍ മഹത്വവും കരേറ്റുന്നുവെന്നും ഭാരവാഹികള്‍ പ്രസ്താവിച്ചു. www.pcnak2017.org എന്ന  വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങളും, രെജിസ്‌ട്രേഷന്‍ സംവിധാനങ്ങളും ലഭുമാണ്.

PCNAK.Meeting.picture

LEAVE A REPLY

Please enter your comment!
Please enter your name here