നോട്ട് ദുരിതത്തിനെതിരെ ഇടത് മുന്നണി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യ ചങ്ങല തീര്‍ക്കുത്തു.

സമ്പദ് വ്യവസ്ഥയെയെയും സഹകരണ മേഖലയെയും അടിമുടിയുലച്ച നോട്ട് പിന്‍പിന്‍വലിക്കല്‍ ദുരിതത്തിനെതിരെയുള്ള മനുഷ്യചങ്ങലിയില്‍ മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അണി നിരന്നു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അഞ്ച് ലക്ഷത്തിലേറെ പേര്‍ മനുഷ്യ ചങ്ങലയില്‍ അണി ചേരുമെന്നാണ് ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ് ചങ്ങലയില്‍ അണിചേര്‍ന്നത്.

ദേശീയപാതയുടെ പടിഞ്ഞാറുവശത്താണ് ചങ്ങലയൊരുക്കിയത്.

വയനാട്, ഇടുക്കി ജില്ലകളില്‍ പ്രത്യേകം ചങ്ങലയൊരുക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളായത്.

വൈകിട്ട് നാലോടെ ചങ്ങലയില്‍ അണിചേരാനുള്ള പ്രവര്‍ത്തകരും ജനങ്ങളും അതാതു സ്ഥലങ്ങളിലെത്തി ചേര്‍ന്നിട്ടുണ്ടായിരുന്നു

മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സംസാംസ്‌കാരിക നായകരും വിവിധ തുറകളിലുള്ളവരും വിവിധ ജില്ലകളില്‍ അണിചേര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here