ന്യൂയോര്ക്ക്: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ യൂണിഫോറം പോളിസിയില്‍ കാതലായ മാറ്റം വരുത്തുന്നതായി കമ്മീഷണര്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇനി മുതല്‍ പോലീസുകാര്‍ക്ക് മതപരമായ ചടങ്ങുകളുടേയും, വശ്വാസത്തിന്റേയും പരിഗണന ലഭിക്കും. സിക്ക് പോലീസുകാര്‍ക്ക് തല ടര്‍ബന്‍ ഉപയോഗിച്ചു കവര്‍ ചെയ്യുന്നതിനും താടി വളര്‍ത്തുന്നതിനും അംഗീകാരം നല്‍കുന്നതായി ന്യൂയോര്‍ക്ക പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മീഷണര്‍ ജെയിംസ് ഒനീല്‍ ഇന്ന് (ഡിസം 28ന്) നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന ഗ്രാജുവേഷന്‍ സെറിമണിയിലാണ് കമ്മീഷണര്‍ സിക്ക് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ പുതിയ നയം പ്രഖ്യാപിച്ചത്.

ഇപ്പോള്‍ 160 സിക്ക് ഓഫീസര്‍മാരാണ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത്. ഇവരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

സിക്ക് കൊയലേഷന്‍ ലീഗല്‍ ഡയറക്ടര്‍ ഹര്‍ഷിംറാന്‍ കൗര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവില്‍ ടര്‍ബന്‍ ധരിക്കുന്നതും, താടി വളര്‍ത്തുന്നതും മിലിട്ടറിയില്‍ നിരോധിച്ചിരുന്നു. വ്യത്യസ്ഥ മതസ്ഥരെ അംഗീകരിക്കുന്നതിനും, അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും സ്വീകരിക്കുന്ന നടപടികള്‍ തികച്ചും പ്രശംസാര്‍ഹമാണ്.

nypdgrad2

LEAVE A REPLY

Please enter your comment!
Please enter your name here