ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മലയാളി യുവാക്കളുടെ നേതൃത്വത്തില്‍ നേപ്പാളി റഫ്യൂജി ക്യാമ്പില്‍ ക്രിസ്തുമസ്സിനോടനുബന്ധിച്ചു സമ്മാന പേക്കറ്റുകള്‍ വിതരണം നടത്തി.

ക്രിസ്തുമസ് ഈവില്‍ നടന്ന വിതരണത്തിന് നേതൃത്വം നല്‍കിയത് ഇവിടെ ജനിച്ചുവളര്‍ന്ന രണ്ടാം തലമുറയില്‍പ്പെട്ട ആല്‍വിന്‍ ഫിലിപ്പ്, ലിജൊ ജോണ്‍, ബിബി മാത്യു, സോണി കുന്നംപുറത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളും രംഗത്തെത്തി എന്നുള്ളത് പ്രശംസാര്‍ഹമാണ്.

മുന്നൂറോളം ക്രിസ്തുമസ് സമ്മാനങ്ങള്‍ അടങ്ങിയ പാക്കറ്റുകളാണ് ഇവര്‍ വിതരണം ചെയ്തത്. ആദ്യമായാണ് ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോര്‍ഡിനേറ്ററായി ആല്‍വിന്‍ ഫിലിപ്പ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കൂടുതല്‍ പേര്‍ക്ക് സമ്മാനപാക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ആല്‍വിന്‍ പറഞ്ഞു.

സണ്ണിവെയ്ല്‍, മസ്‌കിറ്റ് എന്നീ സിറ്റികളില്‍ നിന്നുള്ള ഈ യുവാക്കളുടെ പ്രവര്‍ത്തനത്തെ തദ്ദേശവാസികള്‍ പ്രത്യേകം അഭിനന്ദിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here