മുംബൈ: വിദേശത്തു കഴിയുന്ന ഇന്ത്യക്കാർക്ക് നോട്ട് മാറുന്നതിന് പുതിയ ഇളവുകളുമായി റിസർവ് ബാങ്ക്. നോട്ട് അക്കൗണ്ടിൽ നിക്ഷപിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഡിസംബർ 31നും നോട്ട് മാറ്റാൻ കഴിയാത്തവർക്കായാണ് പുതിയ ഉപാധികൾ.

നവംബർ ഒമ്പതു മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് 2017 മാർച്ച് 31 വരെ നോട്ട് മാറ്റാം. സ്ഥിരമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് (എൻ.ആർ.െഎ) ജൂൺ 30വരെയും  നോട്ട് മാറിയെടുക്കാം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഒരാൾക്ക് 25,000 രൂപ വരെയാണ് മാറ്റി ലഭിക്കുക.

തിരിച്ചറിയൽ രേഖകളും അസാധു നോട്ട് മാറ്റിയെടുക്കാൻ അനുവദിച്ച  കാലയളവിൽ വിദേശത്തായിരുന്നെന്നതിന് തെളിവുകളും സമർപ്പിച്ചാൽ നോട്ട് മാറി ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മുംബൈ, ന്യൂഡൽഹി, ചെന്നെ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഒാഫീസുകളിലാണ് ഇൗ സൗകര്യം ലഭ്യമാവുക. ഉപഭോക്താവിെൻറ കെ.വൈ.സി മാനദണ്ഡങ്ങൾ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഇൗ പണം നിക്ഷേപിക്കും.

നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇൗ സൗകര്യം ലഭിക്കില്ല. തീരുമാനത്തിൽ വിയോജിപ്പുള്ളവർക്ക് 14 ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

1 COMMENT

  1. What a foolish decision it is? How a man can go to India to deposit Rs:25000/- Can you pay the air ticket charge, and the hotel stay expense in India? Why can’t you arrange to send the money through money exchange agencies or the nearest bank in foreign countries. Proper evidence is submitting by the note holder in the foreign countries then why not allow these system. Or allow them to deposit in the nearest airport bank counter. India is advanced but the system operating in government level is still old mentality leadership. News media’s duty to create needful news to the public not to copy others news.

LEAVE A REPLY

Please enter your comment!
Please enter your name here