വിദേശ ഇന്ത്യക്കാര്‍ക്ക് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിവസം ദീര്‍ഘിപ്പിച്ച് റിസര്‍വ് ബാങ്ക്. നോട്ട് അസാധുവാക്കല്‍മൂലം ഏറെ ദുരിതം നേരിട്ട പ്രവാസികള്‍ക്കു തെല്ലാശ്വാസം പകര്‍ന്നാണ് പുതുവര്‍ഷത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം എത്തിയിട്ടുള്ളത്. പഴയ 500, 1000 രൂപ നോട്ടുകള്‍ എന്‍ആര്‍ഐകള്‍ക്ക് ജൂണ്‍ 30 വരെ മാറ്റിയെടുക്കാമെ്‌നുള്ളതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.

എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തുള്ള എന്‍ആര്‍ഐക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിയെടുക്കാമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ ഈ അവസരം ഉപയോഗപ്പെടുത്താം. ഇന്ത്യക്കാര്‍ക്ക് പരിധികളില്ലാതെ പണം മാറ്റിയെടുക്കാന്‍ സാധിക്കുമെങ്കിലും എന്‍ആര്‍ഐകള്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനു ശേഷമാണ് ഇളവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here