getNe33wsImages.php
ലൂസിയാന : ജൂലായ് 12 ഞായറാഴ്ച ലൂസിയാന സിറ്റിയില്‍ നടന്ന മിസ്സ് യു.എസ്.എ. 2015 മത്സരത്തില്‍ മിസ് ഒക്കലഹോമയായി തിരഞ്ഞെടുത്തിരുന്ന ഒലിവിയ ജോര്‍ദന്‍ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടു.
അമ്പതു മത്സരാര്‍ത്ഥികളാണ് മിസ്സ് യു.എസ്.എ 2015 മത്സരത്തില്‍ അണി നിരന്നത്. ഫൈനല്‍ റൗണ്ടില്‍ നടന്ന ചോദ്യോത്തര സെഷനില്‍ വംശീയ സൗഹൃദം  പുനഃസ്ഥാപിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും രാജ്യം മുന്‍ഗണന നല്‍കണമെന്ന ഉത്തരമാണ് മിസ്സ് യു.എസ്.എ. യായി ഒലിവിയായെ തിരഞ്ഞെടുക്കുന്നതിന് ജഡ്ജിങ്ങ് പാനലിനെ പ്രേരിപ്പിച്ചത്.
ടെക്‌സസ്സില്‍ നിന്നുള്ള ഇരുപത്തിരണ്ടു വയസ്സുക്കാരി ലിയാന ഗുറേര റണ്ണര്‍ അപ്പായി. അനിയ ഗാര്‍സിയ(റോഡ് ഐലന്റ്), ബ്രിട്ടണി മൈക്ക് ഗൗണ്‍(നെവേഡ), മെയിം അസ്ജി(മേരിലാന്റ്) തുടങ്ങിയവര്‍ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ പങ്കിട്ടു.
2014 മിസ്സ് യു.എസ്.എ. നിയാ സാഞ്ചസ് പുതിയ മിസ്സ് യു.എസ്.എയെ വിജയ കിരീടമണിയിച്ചു.
17 മുതല്‍ 24 വയസ്സു വരെയുള്ള വര്‍ക്കാണ് മിസ്സ് മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അര്‍ഹത മിസ്സ്.യു.എസ്.എ.യായ തിരഞ്ഞെടുക്കപ്പെട്ട ഒലിവിയ മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിക്കും.
getNews4Images.php

LEAVE A REPLY

Please enter your comment!
Please enter your name here