യോങ്കേഴ്‌സ്‌: ബ്രോങ്ക്‌സ്‌- വെസ്റ്റ്‌ ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ സംയുക്ത ക്രിസ്‌മസ്‌, ന്യൂ ഇയര്‍ ആഘോഷം യോങ്കേഴ്‌സിലെ സോന്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച്‌ ജനുവരി 8 ഞായറാഴ്‌ച വൈകുന്നേരം നടന്നു. സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന്‌ വിവിധ ഇടവകകളില്‍ നിന്നുള്ള കലാപരിപാടികള്‍ അരങ്ങേറി. ബി ഡബ്ല്യു ഒ സി പ്രസിഡന്റ്‌ ഫാ. എ കെ ചെറിയാന്‍ സ്വാഗതം ആശംസിച്ചു. ഫാ. നൈനാന്‍ ടി ഈശോ, മനോജ്‌ അലക്‌സ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായകസംഘങ്ങളുടെ ഗാനാലാപനം ശ്രദ്ധേയമായി. മുഖ്യാതിഥി ഫാ. ജോര്‍ജ്‌ ചെറിയാന്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. ബി ഡബ്ല്യു ഒ സിക്ക്‌ ഫാ. ജോര്‍ജ്‌ ചെറിയാന്‍ നല്‍കിയ സേവനങ്ങളെ മാനിച്ച്‌ പ്രസിഡന്റ്‌ ഫാ. എ കെ ചെറിയാന്‍, പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌, കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. വര്‍ഗീസ്‌ എം ഡാനിയേല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തുമ്പയില്‍, സുവനീര്‍ ബിസിനസ്‌ മാനേജര്‍ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, ഡോ. ജോളി തോമസ്‌, കുര്യാക്കോസ്‌ തര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ആദ്യ രജിസ്‌ട്രേഷന്‍ ഫോം പ്രസിഡന്റ്‌ ഫാ. എ കെ ചെറിയാനില്‍ നിന്ന്‌ ഇവര്‍ സ്വീകരിച്ചു.

വിവിധ ഇടവകകളില്‍ നിന്നുള്ള സണ്‍ഡേ സ്‌കൂള്‍, എം. ജി. ഓ. സി. എസ്‌. എം, മെന്‍സ്‌ ഫോറം, മര്‍ത്ത്‌മറിയം സമാജം എന്നീ ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ നേറ്റിവിറ്റി ഷോ, ക്യാന്‍ഡില്‍ ഡാന്‍സ്‌, കാരള്‍ സംഗീതം, നൃത്തങ്ങള്‍, സ്‌കിറ്റ്‌, ഭക്തിഗാനങ്ങള്‍, കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കപ്പെട്ടു.

പ്രസിഡന്റ്‌ ഫാ. എ കെ ചെറിയാന്‍, വൈസ്‌ പ്രസിഡന്റ്‌ ഫാ. ഡോ. ജോര്‍ജ്‌ കോശി, വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ഫിലിപ്പ്‌ സി ഏബ്രഹാം, ഫാ. പൗലോസ്‌ പീറ്റര്‍, ഫാ. നൈനാന്‍ ടി ഈശോ എന്നിവരോടൊപ്പം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, സെക്രട്ടറി ഷൈനി ഷാജന്‍, ട്രഷറര്‍ ജോണ്‍്‌ ഐസക്‌, ജോയിന്റ്‌ സെക്രട്ടറി ജെസി മാത്യു, ജോയിന്റ്‌ ട്രഷറര്‍ എല്‍ദോ കുര്യാക്കോസ്‌, പി ആര്‍ ഓ/ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍ എം വി കുര്യന്‍, ഓഡിറ്റര്‍ ജോര്‍ജ്‌ തോമസ്‌, യൂത്ത്‌ കോഓര്‍ഡിനേറ്റര്‍ ജിതിന്‍ മാലത്ത്‌, സഖറിയ ജോര്‍ജ്‌, കെ എം മാത്യു, ചാക്കോ ഈശോ എന്നിവരും പ്രവര്‍ത്തിച്ചു. വനജ ചാക്കോയുടെ നേതൃത്വത്തില്‍ അജു തോമസ്‌ ഏബ്രഹാം, ജിന തോമസ്‌, അക്‌സ വര്‍ഗീസ്‌ എന്നിവര്‍ പ്രോഗ്രാമിന്‌ എം സി മാരായി. സെക്രട്ടറി ഷൈനി ഷാജന്‍ കൃതജ്ഞത രേഖപ്പെടുത്തി.

DSC_0098 DSC_0121 DSC_0127 DSC_0154 DSC_0162 DSC_0231 DSC_0246

LEAVE A REPLY

Please enter your comment!
Please enter your name here