വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി തലവന്‍ മുലായം സിങ് യാദവ്. ലക്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുലായം.

മൂന്ന് തവണ അഖിലേഷിനെ വിളിച്ചു. ഒരു തവണ വന്നു. എന്നാല്‍ ഒരു മിനിറ്റ് പോലും താന്‍ പറയുന്നത് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും മുലായം പറഞ്ഞു. മുസ് ലിം വിരുദ്ധ പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്നാണ് അഖിലേഷിന്റെ ധാരണയെന്നും മുലായം പറഞ്ഞു.

സൈക്കിള്‍ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നതെന്താണോ അത് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here