24 ആഴ്ച്ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രിംകോടതിയുടെ പ്രത്യേക അനുമതി. മുംബൈ സ്വദേശിയായ 22 കാരി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി വിധി.

ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടിയ്ക്ക് വളര്‍ച്ചയില്ലെന്നും ഇത് മാതാവിന്റെ ജീവന് അപകടമാകുമെന്നുള്ള ആശുപത്രി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എസ്.എ.ബോബ്ദെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

നിലവില്‍ ഗര്‍ഭഛിദ്ര നിയമപ്രകാരം 20 ആഴ്ചക്ക് ശേഷമുള്ള ഭ്രൂണത്തെ നശിപ്പിക്കാനുള്ള അനുമതിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here