അമേരിക്കയില്‍ പ്രസിഡന്റ് ബറാക് ഒബാമ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ നടപ്പാക്കിയ പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കിയേക്കും.ഈ നിയമം റദ്ദാക്കുന്നതിനുള്ള ആദ്യ നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് തുടക്കമിട്ടു.ഇതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ 198 നെതിരെ 227 വോട്ടുകളോടെ പദ്ധതി നിര്‍ത്തലാക്കണമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നു.

ഒബാമകെയര്‍ റദ്ദാക്കാനുള്ള നടപടിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും ഈ പദ്ധതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് അമേരിക്കക്കാര്‍ക്ക് വൈകാതെ മോചനം ലഭിക്കുമെന്നും ഹൗസ് സ്പീക്കര്‍ പോള്‍ റയന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ തീര്‍ത്ത് ആരോഗ്യ കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് നിയന്ത്രണം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അമേരിക്കന്‍ സെനറ്റും നേരത്തെ അംഗീകരിച്ചിരുന്നു. 41നെതിരെ 58 വോട്ടുകള്‍ക്കായിരുന്നു സെനറ്റ് ഒബാമകെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ചത്.പുതിയ തീരുമാനം വഴി 20 മില്യനോളം അമേരിക്കക്കാരുടെ ആരോഗ്യ സുരക്ഷ പെരുവഴിയിലായി.

 

LEAVE A REPLY

Please enter your comment!
Please enter your name here