സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950, ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജനുവരി 29 -ന് ഞയറാഴിച്ച വൈകുന്നേരം 5 മണിക്ക് ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തുന്നു. ഇന്ത്യ­യുടെ അറു­പ­തിയേഴ­മത് റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്ന അവ­സ­ര­മാക്കി ഇതിനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അഭ്യർഥിച്ചു.

ഈവര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ക്കു­ന്നത് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൽ , നാഷ­ണല്‍ ഐ.­എന്‍.­ഒ.സി നാഷണൽ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, പ്രസി­ഡന്റ് ജോബി ജോര്‍ജ്, പോൾ കരുകപ്പള്ളിൽ, Rev.Dr. വര്‍ഗീസ്‌ എബ്രഹാം, ട്രഷറര്‍ സജി എബ്രഹാം, തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരിക്കും.

പൊതു­സ­മ്മേ­ള­ന­ത്തി­നു­ശേഷം നട­ക്കുന്ന കലാ­പ­രി­പാ­ടി­ക­ളെ കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്ണ്ട്. ന്യൂയോർക്കി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ഈ സമ്മേ­ള­ന­ത്തി­ലേക്ക് ക്ഷണി­ക്കു­ന്നതായി കൺവീനർ മാരായ വർഗിസ് ജോസഫ്‌, ശ്രീകുമാർ ഉണ്ണിത്താൻ, വര്‍ഗീസ്‌ രാജൻ, ലൈസി അലക്സ്‌, ഫിലിപ്പ് ചാക്കോ, ഷയിനി ഷാജാൻ, ചാക്കോ കൊയികലെത്തു, ഗണേഷ് നായർ, ജോൺ കേ മാത്യു (ബോബി), കെ ജീ ജനാർദ്ധനൻ, ഷാജി ആലപ്പാട്ട് , തോമസ്‌ ജോണ്‍, ആന്റോ വർക്കി, ലിജോ ജോൺ, രാജൻ ടി ജേക്കബ്‌, സജി മറ്റമന, ലീന ആലപ്പാട്ട്, ഷീല ചെറു, സുരേന്ദ്രൻ നായർ, അലക്സ്‌ എബ്രഹാം, ബാബു തുമ്പയിൽ, പൗലോസ്‌ വർക്കി, എന്നിവർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here