കോട്ടയം: കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റും, തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവും, മലയാള മനോരമ വെല്‍ഫെയര്‍ ഓഫീസറുമായിരുന്ന പരേതനായ തിരുവാര്‍പ്പ് തെക്കേച്ചിറ ടി.വി. ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (74) കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചു നിര്യാതയായി. സംസ്കാരം പിന്നീട് തിരുവാര്‍പ്പ് മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍.

ജയിംസ് കുട്ടി ജേക്കബ് (മലയാള മനോരമ നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ്) ഏക പുത്രനും, സൂസന്‍ സാജന്‍ (ആര്‍.എന്‍, മെതഡിസ്റ്റ് മെഡിക്കല്‍ സെന്റര്‍, ടെക്‌സസ്), മെറീന മനോജ് (കോട്ടയം) എന്നിവര്‍ പുത്രിമാരുമാണ്. അമ്പിളി (എം.ടി സെമിനാരി സ്കൂള്‍ അദ്ധ്യാപിക), കങ്ങഴ പുതുപ്പറമ്പില്‍ സാജന്‍ ബാപ്പു (ഡാലസ്, ടെക്‌സസ്), കോട്ടയം ചൂട്ടുവേലില്‍ റോസ് വില്ലയില്‍ മനോജ് മാത്യൂസ് (മിഡാസ്) എന്നിവര്‍ ജാമാതാക്കളും, അഞ്ജു, അഞ്ജന, കൃപ, കെവിന്‍, ആഷിക, ആശിന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

മണര്‍കാട് വെട്ടിക്കുന്നേല്‍ കുടുംബാംഗമാണ് പരേത. ദിവംഗതനായ വെട്ടിക്കുന്നേല്‍ കുര്യാക്കോസ് കശീശ്ശ (വല്യച്ചന്‍)യുടെ പേരക്കുട്ടിയും, കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പയുടെ സഹോദര പുത്രിയുമാണ്. യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കോഴിക്കോട് ഭദ്രാസനാധിപന്‍ അഭി. പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സണ്ട്രയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അടുത്ത കുടുംബാംഗങ്ങളാണ്.

കുര്യാക്കോസ്, കുര്യന്‍, ഏബ്രഹാം ജോസഫ് (ഫിലാഡല്‍ഫിയ), എല്‍സിക്കുട്ടി, മേരിക്കുട്ടി, തങ്കമണി, സൂസന്‍ (ന്യൂജേഴ്‌സി) എന്നിവര്‍ സഹോദരങ്ങളാണ്.

ദീര്‍ഘകാലം മകള്‍ സൂസന്‍ സാജന്റെ കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലും ഡാലസിലും താമസിച്ചിരുന്ന പരേത ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്

obit_saramma_pic2

LEAVE A REPLY

Please enter your comment!
Please enter your name here