തൃശ്ശൂര്‍ : അപൂര്‍വങ്ങളില്‍ അപൂര്‍വ്വരോഗം ബാധിച്ച ജോസിയെന്ന (19) യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമേല്‍.

തൃശ്ശൂര്‍ വരടിയം, അവന്നൂര്‍ സ്വദേശികളായ ഷോളി-ജെസ്സി ദമ്പതികളുടെ ഏക മകനാണ് ജോസി. ഇപ്പോള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.

2012 ലാണ് ജോസി അപൂര്‍വങ്ങളില്‍ അപൂര്‍വമായി ലിംഗത്തില്‍ ബാധിക്കുന്ന പ്രിമിറ്റിവ് ന്യൂറോ എക്ടോര്‍മെല്‍ ട്യൂമര്‍ എന്ന രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തേടി ചെന്നു. കാന്‍സര്‍ രോഗത്തിന് നല്‍കുന്ന മരുന്നുകളും റേഡിയേഷന്‍ ചികിത്സയും നല്‍കിയെങ്കിലും ഒന്നും ഫലവത്തായില്ല. ഇക്കാരണത്താല്‍ ജോസി നിരന്തരമായ വേദനയും പനിയും മൂലം പുളയുകയാണ്.

കോട്ടയം,തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറായിരുന്ന കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖനും മുതിര്‍ന്ന ഓന്‍കോളജിസ്റ്റുമായ ഡോ.സി.എസ്.മധുവാണ് കഴിഞ്ഞ കുറെ നാളുകളായി ചികില്‍സിക്കുന്നത്. ജോസിയുടെ ആത്മ ധൈര്യവും മാതാപിതാക്കളുടെ മുഴുവന്‍ സമയ പരിചരണവുമാണ് ഈ യുവാവിന് വേണ്ടി നൂതന ചികിത്സാരീതികള്‍ കണ്ടെത്താന്‍ ശ്രമിക്കാനുള്ള കാരണമെന്ന് ഡോ.മധു പറയുന്നു. ഏക മകനുവേണ്ടി എന്തും ത്യജിക്കാനും ഏതു ചികിത്സ നല്‍കാനും മാതാപിതാക്കള്‍ തയ്യാറാണ്. ഡോ.മധുവിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വിദേശങ്ങളില്‍ ഏറെ ഗുണപ്രദമെന്നു കണ്ടെത്തിയ ‘നിവോലുമാമ്പ്’ എന്ന ഇമ്മ്യൂണോതെറാപ്പി ജോസ്സിയിലും നിര്‍ണായക ഫലം ഉണ്ടാക്കിയേക്കാം. ഡോ.മധുവിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയും ന്യൂയോര്‍ക്കിലെ ക്‌ളിവ് ലാന്‍ഡ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുന്ന പ്രശസ്തനായ ഓങ്കോളജിസ്‌റ് ഡോ.സാബി ജോര്‍ജിനെയും നാട്ടില്‍വെച്ച് നേരില്‍കണ്ട് ജോസിയുടെ മാതാപിതാക്കള്‍ ചികിത്സാസഹായം തേടിയിരുന്നു. അദ്ദേഹവും ഇമ്മ്യൂണോതെറാപ്പി തന്നെയാണ് ഫലപ്രദമെന്ന് വിലയിരുത്തുകയാണുണ്ടായത്.

ജോസിക്ക് ഒരുതവണ ‘ഇമ്മ്യൂണോതെറാപ്പി’ ചികിത്സയ്ക്ക് 2 ലക്ഷം രൂപയോളം ചെലവുവരും. കുറഞ്ഞ പക്ഷം 6 തവണയെങ്കിലും ഈ ചികിത്സാരീതി ഉപയോഗിക്കണം. കൂടാതെയുള്ള ചികിത്സയും സംരക്ഷയും തുടരുകയും വേണം. കഴിഞ്ഞ 4 വര്‍ഷത്തെ ചികിത്സകൊണ്ട് കിടപ്പാടം ഉള്‍പ്പടെ ജോസിക്കും കുടുംബത്തിനും നഷ്ടപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ നടന്നുവരുന്നത്.

ഈ ഒരു അവസ്ഥയിലാണ് ജോസ്സിയും കുടുംബവും ഫാ.ഡേവിസ് ചിറമേലിനെ നേരില്‍ കണ്ട് സഹായം തേടിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വ്വരോഗം ബാധിക്കുന്നവരുടെ ദുരവസ്ഥ മനസിലാക്കി ജോസിയെ സഹായിക്കുവാന്‍ ഉദാരമതികളായ സുമനസുകള്‍ മുന്നോട്ടു വരണമെന്ന് ഫാ.ഡേവിസ് ചിറമേല്‍ അഭ്യര്‍ഥിച്ചു. ചികിത്സക്കായുള്ള ‘Nivolumab 140 ‘ മരുന്ന് നല്‍കാന്‍ കഴിയുമെങ്കില്‍ അത്തരത്തിലും സഹായിക്കാം. ഇന്ത്യയില്‍ ഈ മരുന്നിന് വിദേശത്തേക്കാള്‍ വിലക്കുറവാണ്.

ചികിത്സാ സഹായങ്ങള്‍ ജോസിയുടെ മാതാവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്.

Bank Details

Jessy Sholly, A/c No. 32714152184
State Bank of India
Vilangan.P.O
Amala Nagar, Trichur
IFSC Code : SBIN 0008693

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
Fr. Davis Chiramal – 98462 36342
frdavischiramel@gmail.com

kk_helpjossi_2 kk_helpjossi_3

LEAVE A REPLY

Please enter your comment!
Please enter your name here