ന്യുജേഴ്‌സി: അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ന്യുജേഴ്‌സി 2 ന്റെ പ്രവർത്തക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 27 ന് ലിവിങ്സ്റ്റൺ സെന്റ ബർണബാസ്‌ മെഡിക്കൽ സെന്ററിലെ ഇസ്‌ലാമി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഡോ. റേയ്ച്ചൽ കോശി ഏവർക്കും സ്വാഗതം ആശംസിച്ചു.  ഡോ.ലുയിസ് ഗ്രിൻ, സുരുചി സെയ്‌നി എന്നിവർ വിവിധ വിഷയങ്ങളെ അസ്സ്പദമാക്കി ക്‌ളാസുകൾ നയിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ഡോ. സോഫി വിൽസൺ പ്രസിഡന്റായും, ഡോ . മുനീറ വെൽസ് വൈസ് പ്രസിഡന്റായും മെർലിൻ മെൻഡോങ്ക സെക്രട്ടറിയായും, വൈലറ്റ് മോനിസ് ട്രഷറാറായും സത്യപ്രതിഞ്ജ ചൊല്ലി ചുമതലയേറ്റു.സാന്ദ്ര ഇമ്മാനുവേൽ, ഉമാ വേണുഗോപാൽ, കവിത നടരാജൻ, പ്രമീള മെൻഡോങ്ക, മായ ജോസഫ്, ഫേൽസ് കബ്രാൽ, മോളി ജേക്കബ്, ബീന മാത്യു, ലിഡിയ ആൽബക്വർ, റേച്ചൽ കോശി എന്നിവരും വിവിധ കമ്മറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

മുൻകാല പ്രസിഡന്റുമാരായ ലിഡിയ ആൽബർക്ക്, തങ്കമണി അരവിന്ദൻ, വർഷ സിങ്, റേയ്ച്ചൽ കോശി എന്നിവരുടെ സ്തുത്യർഹമായ സേവനങ്ങൾക്ക് നിയുക്ത പ്രസിഡന്റ് ഡോ. സോഫി വിൽസൺ നന്ദി അറിയിച്ചു. തന്റെ കഴിവിന്റെ പരമാവധി ഒത്തൊരുമയോടെ അസോസിയേഷന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് മറുപടി പ്രസംഗത്തിൽ  പ്രസിഡന്റ് ഡോ. സോഫി വിൽസൺ പറഞ്ഞു.

 

NURSING

Nursing NJ

Nurse

LEAVE A REPLY

Please enter your comment!
Please enter your name here