അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവുന്നതിനെ എതിര്‍ത്ത് ജയലളിതയുടെ സഹോദരീ പുത്രി ദീപ ജയകുമാര്‍. ശശികലയെ മുഖ്യമന്ത്രിയായി ജനം ആഗ്രഹിക്കുന്നില്ല. തമിഴ് ജനത വോട്ട് ചെയ്തത് ശശികലക്കല്ല. ശശികലയെ മുഖ്യമന്ത്രിയായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്‌നാടിന് കരിദിനമാണെന്നും ദീപ പറഞ്ഞു.

33 വര്‍ഷം ജയലളിതയ്ക്ക് ഒപ്പമുണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദീപ ജയകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here