നൊബല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. നൊബല്‍ സമ്മാനമുള്‍പ്പെടെ നിരവധി വസ്തുക്കള്‍ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വീട്ടിലാണ് മോഷണം നടന്നത്. നൊബല്‍ സമ്മാന ജേതാക്കള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ മാതൃകയാണ് മോഷണം പോയിട്ടുള്ളത്. മോഷ്ടാക്കള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

2014ൽ മലാല യൂസഫ്സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമാണ് സത്യാർഥിക്ക് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here