ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു. ഇരുപക്ഷവുമായി കഴിഞ്ഞദിവസം രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചക്കുശേഷം കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇതേത്തുടര്‍ന്ന് പനീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു.

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ നീക്കത്തിന് തിരിച്ചടിയായി. ചീഫ് സെക്രട്ടറി, ഡി.ജി.പി, പ്രതിപക്ഷ നേതാവ് എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് വിവരം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധിവരും വരെ കാത്തിരിക്കാനാണ് തീരുമാനം. എം.എല്‍.എമാരെ തടവിലാക്കിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താനും ഗവര്‍ണര്‍ ഉത്തരവിട്ടതായാണ് സൂചന.

എന്നാല്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത് തമിഴ്‌നാട് രാജ്ഭവന്‍ നിഷേധിച്ചു. ഇങ്ങനൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here