ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐയെ വിമര്‍ശിച്ചു കൊണ്ട് വീണ്ടും സി.പി.എം. വിഷയം വഷളാക്കിയത് സി.പി.ഐ ആണെന്നും ബി.ജെ.പി വിരിച്ച വലയില്‍ അവര്‍ വീഴുകയായിരുന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശനമുന്നയിച്ചു.

സി.പി.ഐ നിലപാട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. അതൃപ്തിയുണ്ടെങ്കില്‍ മുന്നണി യോഗത്തില്‍ ഉന്നയിക്കണമെന്നും സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നു.

സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ സി.പി.ഐക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. രാജ്യത്തിനാകെ മാതൃകയായി കേരളത്തിലെ ഇടതു മുന്നണി ബന്ധത്തില്‍ ഇടിച്ചില്‍ വരുന്ന ഒന്നും ഉണ്ടാവാന്‍ പാടില്ലെന്ന് ലേഖനത്തില്‍ എഴുതിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here