മുസ്ലീം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതു വിലക്കുന്നതുമായി ബന്ധപ്പെട്ടു പുതിയ നിയമം കൊണ്ടുവരാൻ പ്രസിഡന്റ് ട്രംപ് ഒരുങ്ങുന്നു. അടുത്ത ആഴ്ചയ്ക്കകം താൽക്കാലികമായ യാത്രാനിരോധനം ഏർപ്പെടുത്താനാണു തീരുമാനം എന്നറിയുന്നു. നിലവിലെ നിയമം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണു മറ്റു വഴികൾ ട്രംപ് ആലോചിക്കുന്നതു.

“നമ്മൾ പോരാട്ടത്തിൽ വിജയിക്കും. നിർഭാഗ്യവശാൽ സമയം നീണ്ടുപോകുന്നെങ്കിലും നമ്മൾ ജയിക്കും. നമുക്കു മറ്റനവധി സാദ്ധ്യതകളുണ്ടു. പുതിയ നിയമം കൊണ്ടുവരുന്നതുൾപ്പടെ,” ട്രംപ് പറഞ്ഞു.

രാജ്യസുരക്ഷയ്ക്കു വേണ്ട നീക്കങ്ങൾ വേഗത്തിലാക്കണമെന്നും കർക്കശമായ പരിശോധനകളായിരിക്കും പുതിയ നിയമത്തിൽ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ അമേരിക്കയിലേയ്ക്കു വരുന്നതു നല്ല ഉദ്ദേശ്യത്തോടെ ആയിരിക്കണമെന്നു ഉറപ്പാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പുതിയ നിയമം അവതരിപ്പിക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here