ഒലത്ത്, കാന്‍സാസ്: എന്റെ രാജ്യം വിട്ടു പോകുക എന്നാക്രോശിച്ച് വംശീയവാദി നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റു.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരാണെന്നു തെറ്റിധരിച്ചാണു വെടിവച്ചതെന്നു അറസ്റ്റിലായ ആഡം പൂരിന്റണ്‍ (51) പറഞ്ഞു.
ഒലത്തിലെ ഒരു ബാറില്‍ വച്ചാണു ബുധനാഴ്ച വൈകിട്ട് മൂന്നു പേര്‍ക്ക് നേരെ അയാള്‍ വെടി വച്ചത്. ശ്രീനിവസ്സ് കുച്ചിബൊട്‌ലയാണു മരിച്ചത്. സുഹ്രുത്ത് അലോക് മദസാനിക്കു വെടിയേറ്റു. ഇരുവരും ജി.പി.എസ് കമ്പനി ഗാര്‍മിനിലെ എഞ്ചിനിയര്‍മാരാണ്.
നേവിയില്‍ സെനികനായിരുന്ന പുരിന്റണ്‍ ഇന്നു (വ്യാഴം) രാവിലെ മിസൂറിയിലെ ഒരു ആപ്പീള്‍ബീയില്‍ മദ്യപിച്ചു കൊണ്ടിരിക്കെതാന്‍ രണ്ടു മിഡില്‍ ഈസ്റ്റുകാരെ കൊന്നെന്നും ഒളിച്ചിരിക്കാന്‍ ഇടം വേണമെന്നും പറഞ്ഞു. ബാര്‍ടെന്‍ഡര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇന്നലെ ബാറില്‍ വച്ച് നിരന്തരം അയാള്‍ വര്‍ഗീയ അധിക്ഷേപം നടത്തുകയായിരുന്നു. ഇതിനെതിരെ ഇയാന്‍ ഗ്രില്ലോട്ട് എന്ന മറ്റൊറ്റാള്‍ രംഗത്തു വന്നു. അതോടേ പൂരിന്റണ്‍ പുറത്തേക്കു പോയി തിരിച്ചു വന്ന ശേഷം ഇന്ത്യാക്കാര്‍ക്കു നേരെ വെടി വച്ചു. വെടിയുണ്ട തീര്‍ന്നു എന്ന ധാരണയില്‍ ഗ്രില്ലോട്ട് അയാളൂടെ പുറകെ ചെന്നു. അപ്പോള്‍ അയാള്‍ ഗ്രില്ലോട്ടീനെയും വെടിവച്ചു. കയ്യിലും തോളിലുമാണു ഗ്രില്ലോട്ടിനു വെടിയേറ്റത്.
തങ്ങളുടെ ജീവനക്കാര്‍ക്കു സംഭവിച്ച ദുരന്തത്തില്‍ ഗാര്‍മിന്‍ കമ്പനി അഗാധ ദുഖം രേഖപ്പെടുത്തി. കുച്ചിബോട്ട്‌ലക്കു വേണ്ടിയും ഗ്രില്ലോട്ടിനു വേണ്ടിയും രണ്ട് ഗോ ഫണ്ട് മീ ധനശേഖരണം തുടങ്ങി. ഒന്നര ലക്ഷം ഡോളറാാണു ലക്ഷ്യമിട്ടതെങ്കിലും വ്യാഴാഴ്ച വൈകിട്ട് എട്ടര വരെ 161,000 ഡോളര്‍ സമാഹരിച്ചു

getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here