ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റെ പട്ടണമായ ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് അഞ്ചിന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയയുടെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ 2017- 18 പ്രവര്‍ത്തനവര്‍ഷത്തെ റീജിയണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സംഘടനകളുടെ സംഘടനയായ ഫോമ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി റീജിയനുകളായി വിഭജിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ന്യൂജേഴ്‌സി, പെന്‍സിവേനിയ, ഡെന്‍വര്‍ സംസ്ഥാനങ്ങളിലുള്ള സംഘടനകളിലെ അംഗങ്ങളുടെ വിപുലമായ മീറ്റിംഗിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഫോമാ നാഷണല്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ജൂഡീഷ്യറി കമ്മിറ്റി മെമ്പേഴ്‌സായ പോള്‍ സി. മത്തായി, അലക്‌സ് ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം പോള്‍ സി. മത്തായി, മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, രാജു വര്‍ഗീസ് (സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍), സണ്ണി ഏബ്രഹാം (കല), അനു സ്കറിയ (മാപ്പ്), ഹരികുമാര്‍ രാജന്‍ (കെ.എസ്.എന്‍.ജെ), സ്വപ്ന രാജേഷ് (കാന്‍ജ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ്- സാബു സ്കറിയ, സെക്രട്ടറി- ജോജോ കോട്ടൂര്‍, ട്രഷറര്‍- ബോബി തോമസ്, പി.ആര്‍.ഒ സന്തോഷ് ഏബ്രഹാം, ചെയര്‍മാന്‍ (കണ്‍വന്‍ഷന്‍)- അലക്‌സ് ജോണ്‍, ഫണ്ട് റൈസിംഗ്- അനിയന്‍ ജോര്‍ജ്, ആര്‍ട്‌സ് – ഹരികുമാര്‍ രാജന്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍- ഷീല ശ്രീകുമാര്‍ എന്നിവരേയും ഫണ്ട് റൈസിംഗ് കമ്മിറ്റിയിലേക്ക് സണ്ണി ഏബ്രഹാം, ജോണ്‍ ശാമുവേല്‍, ജിയോ ജോസഫ്, സണ്ണി വാളിപ്ലാക്കല്‍, ആര്‍ട്‌സ് കമ്മിറ്റി – തോമസ് എം. ജോര്‍ജ്, തോമസ് ഏബ്രഹാം, അജിത് ഹരികുമാര്‍, അബിതാ ജോസ്, ഫുഡ് കമ്മിറ്റി- ആന്‍ ജോര്‍ജ്, സിബി ചെറിയാന്‍, ലിസി തോമസ്, പ്രഭ തോമസ് എന്നിവരേയും പോള്‍ സി. മത്തായി, രാജു വര്‍ഗീസ്, റെജി ഏബ്രഹാം, ജോസഫ് ഇടിക്കുള, ഷിജോ പൗലോസ്, നീതു രവീന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

കൂടാതെ റീജിയനുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗ സംഘടനകളിലേയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരും, ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളും റീജണല്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. സിറിയക് കുര്യന്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് റീജണല്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് 2017 -18 വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ തയാറാക്കി. റീജന്റെ പ്രവര്‍ത്തനോദ്ഘാടനവും, വിഷു- ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 23-നു വൈകിട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വച്ചു സമുചിതം കൊണ്ടാടുന്നതിനും, കലാസംഗമം ജൂണ്‍ 3-ന് ശനിയാഴ്ച 9 മുതല്‍ 5 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതിനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (പ്രസിഡന്റ്) 267 980 7823, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറര്‍), സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ).

IMG-20170308-WA0024 IMG-20170308-WA0023 IMG-20170308-WA0026 IMG-20170308-WA0025

LEAVE A REPLY

Please enter your comment!
Please enter your name here