ഒഹായോ: ജൂണ്‍ 29-മുതല്‍ ജൂലൈ 2, 2017 വരെ ഓഹായോയില്‍ കൊളംബസ് പട്ടണം ആതിഥേയത്വം അരുളുന്ന മുപ്പത്തി അഞ്ചാമത് കോണ്‍ഫറന്‍സിന്‍റെ പ്രൊമോഷണല്‍ മീറ്റിംഗുകള്‍ അമേരിക്കയുടെ പകുതിയിലധികം സ്റ്റേറ്റുകളില്‍ നടത്തിയതില്‍ നല്ല സ്വീകരണമാണ് ദൈവമക്കള്‍ നല്‍കിയതെന്നും നല്ല ആള്‍ക്കൂട്ടം കടന്നു വരുവാനിടയായി എന്നതും, എല്ലാ മീറ്റിംഗുകളും നല്ല ആത്മീയ സംഗമങ്ങള്‍ ആയിരുന്നു എന്നതും കോണ്‍ഫറന്‍സിനു കരുത്തേകുന്നതായി കണ്‍വീനര്‍ പാസ്റ്റര്‍ ടോമി ജോസഫ് അറിയിച്ചു.

കോണ്‍ഫറന്‍സിന്‍റെ പ്രൊമോഷണല്‍ മീറ്റിംഗുകള്‍ നടന്ന സ്റ്റേറ്റുകളിലെല്ലാം നല്ല ആത്മീയ നിറവുള്ള മീറ്റിംഗുകളാണ് നടന്നതെന്നും, കോണ്‍ഫര്‍ന്‍സിന്‍റെ വിജയകരമായ നടത്തിപ്പിനായി തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാമെന്ന് സഭാശുശ്രൂഷകന്മാരും, വിശ്വാസികളും ഉറപ്പു നല്‍കിയിട്ടുള്ളതായും, തുടറ്ന്നുള്ള സ്റ്റേറ്റ്കളിലും നല്ല സ്വീകരണം ലഭിക്കുമെന്നും നാഷണല്‍ സെക്രട്ടറി ജെയിംസ് ഏബ്രഹാം പ്രസ്താവിച്ചു.

പ്രൊമോഷണല്‍ മീറ്റിംഗുകള്‍ നടന്നയിടങ്ങളിലെ വിശ്വാസ സമൂഹത്തിന്‍റെ അഭ്യര്‍ത്ഥനയെ മാനിച്ചു കോണ്‍ഫറന്‍സിന്‍റെ നേരത്തെയുള്ള രെജിസ്ട്രേഷന്‍ ആനുകൂല്യങ്ങള്‍ ഏപ്രില്‍ 30 നു വരെ നീട്ടിയിരിക്കുന്ന വിവരം ഏവരേയും സന്തോഷപൂര്‍വം അറിയിച്ചുകൊള്ളുന്നു എന്നും, ഈ അവസരം തക്കത്തിനുപയോഗിച്ചുകൊണ്ട് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് തന്നെ രജിസ്റ്റര്‍ ചെയ്ത് കോണ്‍ഫറന്‍സ് വന്‍വിജയമാക്കാന്‍ സഹകരിക്കണെമെന്നും നാഷണല്‍ ട്രഷറാര്‍ സാക്ക് ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.

ഏപ്രില്‍ മാസം 30 പിസിനാക്ക് 2017 നാഷണല്‍ പ്രാര്‍ത്ഥനാദിനം ആകയാല്‍ ഈ ദിവസം എല്ലാ സഭകളും കോണ്‍ഫറന്‍സിനുവേണ്ടി പ്രത്യേകാല്‍ പ്രാര്‍ത്ഥിക്കുകയും, അന്നേദിവസം പ്രത്യേക ഓഫറിങ് എടുത്ത് കോണ്‍ഫറന്‍സുനു വേണ്ടി നല്‍കി സഹായിക്കുകയും ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ടോമി ജോസഫ് ( നാഷണല്‍ കണ്‍വീനര്‍), ബ്രദര്‍ ജേയിംസ് ഏബ്രഹാം (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ സാക്ക് ചെറിയാന്‍ (നാഷണല്‍ ട്രഷറാര്‍), ബ്രദര്‍ ജോഷിന്‍ ഡാനിയേല്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), ഡോ. റെനി ജോസഫ് (ലേഡീസ് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ മിനി ജോണ്‍ (ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റര്‍) എന്നിവരുമായി ബന്ധപ്പെടുക. കോണ്‍ഫറന്‍സ് വെബ് സൈറ്റ്: ഡബ്ലുഡബ്ലുഡബ്ലു.പിസിഎന്‍എകെ2017.ഓര്‍ഗ്

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍

pcnak.2017.news.4.6.17

LEAVE A REPLY

Please enter your comment!
Please enter your name here