അറ്റ്‌ലാന്റാ: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബാബു സ്റ്റീഫന് അറ്റ്‌ലാന്റാ ചാപ്റ്റര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ചാപ്റ്റര്‍ പ്രസിഡന്റ് ഡൊമനിക് ചാക്കോളാല്‍ പൊന്നാടയണിയിച്ച് ബാബു സ്റ്റീഫനെ സ്വീകരിച്ചു. അറ്റ്‌ലാന്റയിലെ ഇന്ത്യന്‍മാധ്യമപ്രവര്‍ത്തകരുടെ ഒരു പരിച്ഛേദം തന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിലെ പ്രമുഖകര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.
അമേരിക്കയിലെ പ്രമുഖ സംഘടനയായ ഗാമയുടെ പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ മാത്യു സ്റ്റീഫനെ പൊന്നാടയണിച്ച് ആദരിച്ചു. തുടര്‍ന്നു ചാപ്റ്റര്‍ അംഗങ്ങളുമായി ബാബു സ്റ്റീഫന്‍ കൂടിക്കാഴ്ച നടത്തി. ഡൊമനിക്ക് ചാക്കോളാല്‍ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 
മുന്‍ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, ബാബു സ്റ്റീഫനെ പരിചയപ്പെടുത്തി. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ സംഘടന മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും ധാരാളം പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം കൊണ്ടു സാധിക്കുമെന്നും ജിന്‍സ് മോന്‍ പി. സക്കറിയ പറഞ്ഞു. അറ്റ്‌ലാന്റയിലെ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ പറഞ്ഞു. ഐഎപിസിയുടെ സാമുഹ്യപ്രതിബദ്ധതയുടെ ഭാഗമായി തിരുവനന്തപുരത്ത് ഒരു ഓള്‍ഡ് ഏജ് ഹോം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായവരെയും അസാധാരണക്കാരായവരെയും പരിഗണിക്കുന്ന ഇന്ത്യയ്ക്കു പുറത്തുള്ള ഏക സംഘടനയാണ് ഐഎപിസിയെന്ന് അദ്ദേഹം പറഞ്ഞു. 
സാമൂഹ്യമായ വിവിധ വിഷയങ്ങളില്‍ ഒരു മാധ്യമസംഘടനയെന്ന നിലയില്‍ ഇടപെടലുകള്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സമൂഹത്തില്‍ മൂല്യശോഷണം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമസംഘടനയെന്ന നിലയില്‍ നിരവധി കാര്യങ്ങളാണ് ഐഎപിസിക്കു ചെയ്യാനുള്ളത്. അത്തരം കാര്യങ്ങളുമായി ഐഎപിസി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ആദ്യവാരം നടക്കുന്ന നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് ഡോഅബ് ബ്രോക്കേഴ്‌സ് സിഇഒ സത്‌വന്ത് സിംഗില്‍ നിന്നു സ്വീകരിച്ചു. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് മാത്തുകുട്ടി ഈശോ, നാഷ്ണല്‍ സെക്രട്ടറി അരുണ്‍ ഹരി, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, അറ്റ്‌ലാന്റാ ചാപ്റ്റര്‍ സെക്രട്ടറി ജമാലുദ്ദീന്‍, ട്രഷറര്‍ നൈനാന്‍ കൊടിയാട്ട്, ജോയിന്റ് സെക്രട്ടറി സാജു വി. തോമസ്, ഉപദേശക സമിതി അംഗങ്ങളായ രാജു കാര്യന്‍, സാബു കുര്യന്‍, ഓര്‍ത്തഡോക്‌സ് ടിവി സിഇഒയും ഐഎപിസി മുന്‍ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റും ഡയറക്ടറുമായിരുന്ന ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം തുടങ്ങിയവര്‍ പ്രസംഗിച്ചു.
Chairman Dr. Babu conducting Atlanta Chapter Committee  Meeting Chairman Dr. Babu Stephen addressing gathering Former Chairman Ginsmon introducing new Chairman New member Anil Augustine with Chairman New member Dr. Mathew Panackal handing over member form Presenting shawl to Chairman by GAAMA President Mathew

LEAVE A REPLY

Please enter your comment!
Please enter your name here