ന്യൂജേഴ്‌സി: ഇത് ഈവര്‍ഷത്തെ ഏറ്റവും വലിയ വിഷു ആഘോഷമാണ് .അമേരിക്കന്‍ മലയാളികള്‍ ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളില്‍ വച്ച് ഏറ്റവും വലിയ ആഘോഷം.നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ആന്‍ഡ് മെംബേആറസ് (നാമം) ന്യൂജേഴ്‌സി ചലം ബ്രന്‌സ്വിക് ലെ, ലിന്‍വുഡ് മിഡില്‍ സ്കൂളില്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ മലയാളി ആഘോഷങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച വിഷു ഉത്സവം ആയിരുന്നു എന്ന് നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു.

വിഷു ആഘോഷണങ്ങള്‍ രാവിലെ ഒമ്പതുമണിക്ക് കണിയൊരുക്കലോടെ ആരംഭിച്ചു വൈകിട്ട് ഏഴു മണി വരെ നീണ്ടു നിന്ന്.ന്യൂ ജേഴ്‌സിയിലെ പതിനാറോളം പ്രമുഖ സംഗീത നൃത്ത സ്കൂളുകളുടെ അതിശയിപ്പിക്കുന്ന പ്രകടനം,നാനൂറില്‍ അധികം അതിഥികളുടെ സാന്നിധ്യവും പ്രോത്സാഹനവും കൂടി ആയപ്പോള്‍ വിഷു ആഘോഷങ്ങള്‍ക്ക് തൃശൂര്‍ പൂരത്തിന്റെ ഗരിമ ആയിരുന്നു.

അനുഗ്രഹീത ഗായകന്‍ മനോജ് കൈപ്പള്ളിയുടെ ഭക്തി സാന്ദ്രമായ ഭജനുകളോടെയാണ് വിഷു ആഘോഷങ്ങള്‍ക്കുന്നു തുടക്കം .തുടര്‍ന്ന് സംഗീത ഗുരുക്കന്മാരായ ഡോ;ഭവാനി പ്രകാശ് ,സരസ്വതി ചന്ദ്ര ശേഖര്‍,ലാവണ്യ മഹാദേവന്‍ ,ശാരദ ,നീതാ ത്യാഗി എന്നിവരുടെ ശിഷ്യര്‍ അവതരിപ്പിച്ച ഗാനാലാപനം നടന്നു.നാമം ഭാര്യ വാഹികള്‍ ഗുരുക്കന്മാരെയും ശിഷ്യരേയും സര്‍ട്ടിഫിക്കറ്റുകളും ,പ്‌ളാക്കും നല്‍കി ആദരിച്ചു .

ഉച്ചയ്ക്ക് ഒന്ന് മുപ്പതിന് നൃത്ത പരിപാടികള്‍ക്ക് തുടക്കമായി .ന്യൂ ജേഴ്‌സിയിലെ പതിനൊന്നു പ്രമുഖ നൃത്ത വിദ്യാലയങ്ങള്‍ നാമത്തിന്റെ വേദിയെ ചിലങ്കാ നാദം കൊണ്ട് വിസ്മയ ഭരിതമാക്കി .KADMA (ലാവണ്യ മഹാദേവന്‍ ), SALTVIKA DANCE SCHOOL (ദേവികാ നായര്‍ ), SHIVALIKA SCHOOL OF DANCE (ദര്‍ശന ജാനി ) SOWPARNIKA DANCE ACADEMY (മാലിനി നായര്‍ ) AMBIKA RAMAN PERFOMING ARTS (അംബികാ രാമന്‍ ),VEDHIKA PERFOMING ARTS (റബ്ബിനാ സുധര്‍മ്മന്‍ ) THILLAI FINE ARTS (വിജി അയ്യര്‍ )CALI CHANDRA SCHOOL OF ARTS (സംഗീത മുഖര്‍ജി )തുടങ്ങിയ ഡാന്‍സ് ഗ്രൂപ്പുകളും ,ഗുരുക്കന്മാരും തങ്ങളുടെ പ്രഗത്ഭരായ നര്‍ത്തകികളെ വേദിയില്‍ അവതരിപ്പിച്ചു .താള രാഗം ഭാവ ലയങ്ങളുടെ പൊലിമയിലാണ് നാമത്തിന്റെ വിഷു ആഘോഷങ്ങള്‍ പ്രേക്ഷകര്‍ കണ്ടത് .

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരേ മനസ്സോടെ അവതരിപ്പിച്ച എല്ലാ നൃത്ത ഇനങ്ങളും കണ്ണിനും കാതിനും മനസ്സിനും മിഴിവേകി .കലാഗംഗോത്രി ഫൗണ്ടേഷന്‍ അവതരിപ്പിച്ച ഫിനാലെ ഹൈലൈറ് ,നൃത്ത ദമ്പതികള്‍ എന്നറിയപ്പെടുന്ന ഗുരു ചേതന്‍ ഹെബ്ബാര്‍ ,അഖില ചേതന്‍ എന്നിവരുടെ നൃത്തനൃത്യങ്ങള്‍ കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. കലാ ഗംഗോത്രി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച “കൃഷ്ണലീല’ ഏറെ പ്രശംസ നേടി .

തുടര്‍ന്ന് അഞ്ചുമണിക്ക് പൊതു സമ്മേളനം നടന്നു .അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസി സമൂഹം ആണ് കേരളീയ ആഘോഷങ്ങള്‍ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ആഘോഷിക്കുന്നതെന്നു നാമം സ്ഥാപക ചെയര്‍മാന്‍ മാധവന്‍ നായര്‍ പൊതു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു .

ന്യൂ ജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും സാംസ്ക്കാരിക നേതാക്കളായ TS Chacko ( Kerala Cultural Forum Founder and President, Devassy പാലാട്ടി ( KFC General Secratary), മിത്രാസ് ഡയറക്റ്റര്‍ രാജന്‍ ചീരന്‍ , ഷിറാസ് യുസഫ് മാധ്യമ പ്രവര്‍ത്തകന്‍ ഡോ:കൃഷ്ണകിഷോര്‍ ( Asianet ) രാം ചേരത്ത് ( prominent Immigration Attornry), കെ എച് എന്‍ എ പ്രതിനിധി ഡോ:രേഖാ മേനോന്‍ തുടങ്ങിയവര്‍ സാന്നിധ്യം കൊണ്ട് നാമത്തിന്റെ വിഷു ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

പരിപാടികളില്‍ പങ്കെടുത്ത എല്ലാ ഡാന്‍സ് സ്കൂളുകള്‍ക്കും പ്‌ളാക്കും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു .ദീപ്തി ഗട്ട് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി .

നാമത്തിനു പുതിയ സാരഥികളായ ശേഷം നടന്ന വിഷു ആഘോഷം കൂടിയായിരുന്നു .ലോകത്താകമാനം വിഷു ആഘോഷിച്ചു കഴിഞ്ഞതിനു ശേഷം അതിന്റെ തനിമയും ,നന്മയും നഷ്ടാപ്പെടുത്താതെയാണ് നാമം വിഷു ആഘോഷങ്ങള്‍ ഗംഭീരമായി നടത്തിയത് .

മനവും,തനുവും ഇടറുന്ന പ്രവാസികള്‍ക്ക് ഇത്തരം ആഘോഷങ്ങളാണ് എന്നും ഗൃഹാതുരത്വം നല്‍കുന്നത് .മലയാണ്മയുടെ ഈ ആഘോഷം ന്യൂജേഴ്‌സിയിലെ മലയാളികള്‍ ഏറ്റെടുത്ത് പരിപൂര്‍ണ്ണ വിജയം ആക്കുവാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും ,നാമം secratary Sajith Gopinath,, Priya ധര്‍മ്മരാജ് , Vishu Convneor Sunil Nmabiar,Tresurer Anita Nair, Executive board memebr Renjit Pillai, Sapna Nair, Sujatha Nambiar,Arun Sharma, Geatesh Thampy, Karthik tSreedhar, എന്നിവരുടെ നിറസാന്നിധ്യവും ,സഹായവും നാമം വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിയതായും നാമം പ്രസിഡന്റ് മാലിനി നായര്‍ നന്ദി അറിയിച്ചു .

NAMOM_pic4 NAMOM_pic6 NAMOM_pic5 NAMOM_pic9 NAMOM_pic8 NAMOM_pic2 NAMOM_pic3 NAMOM_pic10 NAMOM_pic7

LEAVE A REPLY

Please enter your comment!
Please enter your name here