ഒക്കലഹോമ: ഗര്‍ഭചിദ്രം കൊലപാതകമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം ഒക്കലഹോമ ഹൗസ് ഓഫ് റപ്രസന്റേറ്റീവ് ശബ്ദ വോട്ടോടെ പാസ്സാക്കി. മെയ് 8 ന് തിങ്കളാഴ്ച ഹൗസ് മെമ്പര്‍ ചക്ക് സ്‌ട്രോം അവതരിപ്പിച്ച പ്രമേയം HR 1004, ഗര്‍ഭചിദ്രത്തിലൂടെ ജനിക്കുവാന്‍ അവസരം ലഭിക്കാതെ കുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ നിന്നും ഒക്കലഹോമ അധികൃതരെ തടയുന്നതിനുള്ള പ്രധാന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗവര്‍ണര്‍, അറ്റേര്‍ണി ജനറല്‍, ജുഡിഷ്യറി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരെ പുതിയ പ്രമേയം അംഗീകരിക്കുന്നതിനും, നടപ്പാക്കുന്നതിനും, നടപ്പാക്കുന്നതിനും ആഹ്വാനം ചെയ്യുന്നു.

ഒരു ഡോക്ടര്‍ക്കോ, അച്ചനോ, അമ്മയ്‌ക്കോ, ജഡ്ജിക്കോ, ഗര്‍ഭശയത്തില്‍ ഉരുവാകുന്ന കുഞ്ഞിനെ ജനിക്കുന്നതിന് മുമ്പ് കൊല്ലുന്നതിനുള്ള അവകാശമില്ല. പ്രമേയാവതാരകന്‍ ചക്ക് സ്‌ട്രോം പറഞ്ഞു. ഗര്‍ഭചിദ്രത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ദൈവിക നിയമങ്ങള്‍ (ഗോഡ്‌സ്ലൊ) ഗര്‍ഭചിദ്രത്തെ അംഗീകരിക്കുന്നില്ലെന്നും, ഇതിന് സമാനമായി ഒക്കലഹോമ ഹൗസ് പാസ്സാക്കിയ പ്രമേയവും ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രമേയം ഒരു ബില്‍ അല്ല എന്നതിനാല്‍ ഇതിന് നിയമ സാധുത ഇല്ലയെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

oklahoma

LEAVE A REPLY

Please enter your comment!
Please enter your name here