ഹാരിസ്ബര്‍ഗ്: പെന്‍സില്‍വേനിയാ നേഴ്സിങ്ങ് ബോര്‍ഡ്  മെംബറായി ബ്രിജിറ്റ് വിന്‍സന്‍റിനെ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നാമ നിര്‍ദ്ദേശം ചെയ്തു. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്ഠ്യേനയാണ് ഈ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചത്. ലാങ്ങ്ഹോണ്‍ സെന്‍റ് മേരീസ് മെഡിക്കല്‍ സെന്‍ററില്‍ നേഴ്സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ്. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍റെ (പിയാനോ) സ്ഥാപക പ്രസിഡന്‍റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്സായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റലില്‍ നേഴ്സ് പ്രാക്ടീഷനറുമായിരുന്നു. പ്രശസ്ത വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ വിന്‍സന്‍റ് ഇമ്മാനുവേലിന്‍റെ ഭാര്യയാണ് ബ്രിജിറ്റ് വിന്‍സന്‍റ്. മക്കള്‍ രണ്ടു പേര്‍ ഡോക്ടര്‍മാരാണ്. ഒരു മകള്‍ ഫിനാന്‍സ്സ്പെഷ്യലിസ്റ്റാണ്.

മൂവാറ്റുപുഴ നാഗപ്പുഴ കാക്കനാട്ട് കുടുംബാംഗമാണ്. കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ്, മൂവാറ്റുപുഴ നിര്‍മ്മല കോളജ്, ഡെല്ലി ഹോളീ ഫാമിലി, ഫിലഡല്‍ഫിയാ ടെമ്പിള്‍ യൂണിവേഴ്സിറ്റി, ഇമ്മാകുലേറ്റാ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ വിദ്യാഭ്യാസ്സം.

നേഴ്സിങ്ങ് മേഖലയിലുള്ള വിവിധ പ്രൊഫഷനലുകളുടെ ലൈസസ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതും, നേഴ്സിങ്ങ് എഡ്യൂക്കേഷന്‍ പ്രോഗ്രാം എന്തെന്ന് അംഗീകരിക്കുന്നതും, നേഴ്സിങ്ങ് രംഗത്തെ സേവന മാനദണ്ഡങ്ങള്‍ നിശ്ച്ചയിക്കുന്നതും, നേഴ്സിങ്ങ് രംഗത്തുള്ളവരുടെ പിഴവുകളില്‍ അച്ചടക്ക നടപടികള്‍ കൈക്കൊള്ളൂന്നതും ഉള്‍പ്പെടെയുള്ള ചുമതലാനിര്‍വഹണം വഴി പൗരന്മാരുടെ ആരോഗ്യ സുരക്ഷാ സം രക്ഷണമാണ് മുഖ്യമായും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്സിങ്ങിന്‍റെ കര്‍ത്തവ്യം.

പെന്‍സില്‍വേനിയാ നേഴ്സിങ്ങ് ബോര്‍ഡ്  മെംബറായുള്ള  ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ  നിയമനത്തില്‍ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കള്‍ അനുമോദനം അറിയിച്ചു.  ഇത്തരം ഒരു പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ; പിയാനോയുടെ സ്ഥാപക പ്രസിഡന്‍റാണ് എന്നതില്‍  അഭിമാനിക്കുന്നൂ എന്ന് പിയാനോ ഭാരവാഹികള്‍ അറിയിച്ചു. നേഴ്സിങ്ങ് രംഗത്തെ വിവിധ നവീകരണങ്ങള്‍ക്ക് ബ്രിജിറ്റ് വിന്‍സന്‍റിന്‍റെ നിയമനം ഉപകരിക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

bridget vincent

LEAVE A REPLY

Please enter your comment!
Please enter your name here