മയാമി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്റര്‍, 2016- 17 അദ്ധ്യയന വര്‍ഷം ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനയില്‍ നടത്തിയ മതബോധന പരിശീലന ക്ലാസുകളില്‍ ഏറ്റവും വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എം.സി.സി ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു.

മെയ് 28-നു ഞായറാഴ്ച ഫൊറോനാ ദേവാലയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് സാജു വടക്കേല്‍, വൈസ് പ്രസിഡന്റ് മാത്യു പൂവന്‍, സെക്രട്ടറി റോബിന്‍ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

smccaward_pic

LEAVE A REPLY

Please enter your comment!
Please enter your name here