getNeqwsImages.php

ന്യു യോര്‍ക്ക്: സെന്റ് തോമസ് എക്യുമെനിക്കല്‍ ഫേഡറേഷന്റെ സെന്റ് തോമസ് ദിനാഘോഷവും ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണവും ബെല്‍റോസിലുള്ള ഗ്ലെന്‍ ഓക്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
സി.എസ്.ഐ. സഭാ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് റൈറ്റ് റവ തോമസ് കെ. ഉമ്മന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എപ്പിസ്‌കോപ്പല്‍ ബിഷപ്പ റൈറ്റ് റവ ജോണ്‍സി ഇട്ടി യൂത്ത് ഫോറം ഉദ്ഘാടനം നിവഹിച്ചു. റവ സാമുവല്‍ ഉമ്മന്‍ അധ്യക്ഷ പ്രസംഗം നടത്തി.
അന്തരിച്ച ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്‍, ബോബി തോമസ് എന്നിവര്‍ക്ക് റവ ഫാ. ജോണ്‍ തോമസ് ആദരാഞ്ജലി അര്‍പ്പിച്ചു.
വെരി റവ പി.ജി. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയുടെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. സിബു ജേക്കബ്സ്വാഗതം ആശംസിച്ചു.ജിന്‍സന്‍ പത്രോസ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. അനില്‍ ടി. തോമസ് ആശംസകള്‍ നേര്‍ന്നു. എക്യുമെനിക്കല്‍ കൊയര്‍ ഗാനങ്ങളാലപിച്ചു.
രണ്ടാം ഭാഗത്തില്‍ റെജി വലിയകാല ആമുഖ പ്രസംഗം നടത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.
തുടര്‍ന്നു കലാപരിപാടികള്‍ നടന്നു. ജോളി ഏബ്രഹാമും അഞ്ജു ജോസഫും നയിച്ച ക്രിസ്ത്യന്‍ ഭക്തിഗാന മേള ആയിരുന്നു പ്രധാന പരിപാടി.
സെന്റ് ബസേലിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച്, ഫ്‌ളോറല്‍ പാര്‍ക്ക്, സി.എസ്.ഐ. മലയാളം, സീഫോര്‍ഡ്, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘ ന്രുത്തങ്ങള്‍ അവതരിപ്പിച്ചു
ഏബ്രഹാം സി. തോമസ് നന്ദി പറഞ്ഞു. ഗീവര്‍ഗീസ് മാത്യൂസ്, പ്രിയങ്ക തോമസ് എന്നിവരായിരുന്നു എംസിമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here