getNewsImages.php

 

മിസൂറി സിറ്റി, ടെക്‌സസ്: മധു ടോമി ചുങ്കപ്പുരയുടെ ഭാര്യ മരിയയുടെ (29) അകാല നിര്യാണം മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി. വെള്ളിയാഴ്ച പൊതുദര്‍ശനത്തിനു വന്‍ ജനാവലി നിറകണ്ണുകളോടെ എത്തി.
എയ്‌ലീന്‍ എലിസബത്ത് മധു, ഐറീന്‍ മരിയ മധു എന്നിവരാണു പുത്രിമാര്‍. കോട്ടയം മാന്നാനം തയ്യില്‍ ജോസ് ഫിലിപ്പിന്റെയും എലിസബത്ത് ജോസിന്റെയും പുത്രിയാണു. ഡാനി ഫിലിപ്പ് ജോസ്, ജിയോ ജോസ് തയ്യില്‍ എന്നിവര്‍ സഹോദരരും മേരി വറീദ് വട്ടത്തറ മുത്തശിയുമാണു.
15-) വയസില്‍ അമേരിക്കയിലെത്തിയ മരിയ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്നു ബിരുദവും സാന്‍ അന്റോണിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ദി ഇന്‍കാര്‍ണേറ്റ് വേര്‍ഡില്‍ നിന്നു ഫാര്‍മസിയില്‍ ഡോക്ടറേറ്റും നേടി.
2010-ല്‍ മധു ടോമിയുമായൂള്ള വിവാഹത്തെത്തൂടര്‍ന്നു ഇന്ത്യാനയിലേക്ക് താമസം മാറ്റി. കഴിഞ്ഞ വര്‍ഷം പുത്രി എയ്‌ലീന്റെ ജനന ശേഷം ഹൂസ്റ്റണിലേക്കു വന്നു.
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 25നു ശനി  രാവിലെ 10.30ന് ഹൂസ്റ്റണിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ ആരംഭിച്ച് സംസ്‌കാരം വെസ്റ്റ് ഹൈമര്‍ സെമിത്തേരിയില്‍.
പള്ളിയുടെ വിലാസം: St. Joseph Syro Malabar Church, 211 Present Street, Missouri city, Texas 77489.

LEAVE A REPLY

Please enter your comment!
Please enter your name here