ഫിലാഡൽഫിയ :പ്രതീക്ഷാ നിർഭരമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫോമാ മിഡ്അറ്റലാന്റിക് യുവജനോത്സവത്തിനു തിരി തെളിഞ്ഞു.ഫോമയുടെ ദേശീയ ,റീജിയണൽ നേതാക്കന്മാരുടെയും അംഗസംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു .കലാകാരന്മാരും ,കലാകാരികളും,മാതാപിതാക്കളും അദ്യാപകരുമടങ്ങിയ സദസ്സ് കരഘോഷത്താൽ ആശംസകൾ നേർന്നു.പി ആർ ഓ സന്തോഷ് ഏബ്രഹാം അതിഥികളെ പരിചയപ്പെടുത്തി .സെക്രട്ടറി ജോജോ കോട്ടൂർ എം.സി ആയി പ്രവർത്തിച്ചു.ജെ.ബാസൽ കുര്യാക്കോസിന്റെ പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു.റീജിയണൽ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു.ഫോമാ ജനറൽ സെക്രട്ടറി ജി ബി തോമസ് ഉത്‌ഘാടന പ്രസംഗം നടത്തി.തോമസ് ഏബ്രഹാം വിധികർത്താക്കളെ സദസ്സിനു പരിചയപ്പെടുത്തി .ഫോമാ ദേശീയ നിർവാഹക സമിതി അംഗം സിറിയക് കുര്യൻ മത്സരങ്ങളുടെ നിബന്ധനകൾ സദസ്സിനു വിശദീകരിച്ചു നൽകി.ഫോമാ വിമൻസ് ഫോറം മെമ്പർ രേഖാ നായർ തുടങ്ങി ഫോമയുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു  ട്രഷറർ ബോബി തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

 

A22I0709 A22I0711 A22I0707IMG_5049

LEAVE A REPLY

Please enter your comment!
Please enter your name here